ഇലക്ട്രിക് സ്‌കൂടർ കത്തിയതിന്റെ കാരണമെന്താവും?

 


ന്യൂഡെൽഹി: (www.kvartha.com 29.03.2022) ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിൽ (Electric Scooters) തീപിടുത്തം വർധിച്ചതിനെ കുറിച്ച് അന്വേഷിക്കാൻ സർകാർ ഉത്തരവിട്ടു. ഒരു മാസത്തിനകം സർകാർ റിപോർട് തേടിയിട്ടുണ്ട്. ഉപഭോക്തൃ സുരക്ഷയെയും വാഹന ശക്തിയെയും കുറിച്ചുള്ള ആശങ്കകൾ വർധിച്ചതിനാലാണ് ഈ നടപടി. അടുത്തിടെ പൂനെയിലെ ഒല ഇലക്ട്രിക് സ്കൂടറിലുണ്ടായ തീപിടിത്തത്തെക്കുറിച്ചുള്ള ചോദ്യത്തിന്, യഥാർഥ കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്താൻ വിദഗ്ധരോട് ആവശ്യപ്പെട്ടതായി ഹൈവേ മന്ത്രാലയം സെക്രടറി ഗിരിധർ അർമനെയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപോർട് ചെയ്തു.
     
ഇലക്ട്രിക് സ്‌കൂടർ കത്തിയതിന്റെ കാരണമെന്താവും?

തീപിടുത്തത്തെക്കുറിച്ച് സ്ഥിരീകരിച്ച പ്രസ്താവന നൽകാൻ വിസമ്മതിച്ച അദ്ദേഹം, വിദഗ്ധർ വിശദമായ വിശകലനം നടത്തുമെന്നും പറഞ്ഞു. തീപ്പിടുത്തമുണ്ടായത് എങ്ങനെയെന്ന് ബാഹ്യവും ആന്തരികവുമായ കാരണങ്ങൾ അവർ തീർചയായും കണ്ടെത്തുമെന്നും ഗിരിധർ വ്യക്തമാക്കി..

അതേസമയം ഒല വക്താവ് സർകാർ അന്വേഷണത്തെക്കുറിച്ച് പ്രതികരിച്ചില്ല. എസ്1 പ്രോ സ്‌കൂടറിന് തീപിടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ കംപനി കണ്ടതായി വക്താവ് പറഞ്ഞു. സുരക്ഷയ്ക്കാണ് മുൻഗണനയെന്നും തങ്ങൾ അത് അന്വേഷിക്കുകയും പരിഹരിക്കുകയും ചെയ്യുമെന്നും കംപനിയുടെ സഹസ്ഥാപകൻ ഭവിഷ് അഗർവാൾ വ്യക്തമാക്കി.

അടുത്തിടെ തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിൽ ഒകിനാവയുടെ ഇ-സ്‌കൂടർ കത്തി പിതാവും മകളും ദാരുണമായി മരിച്ചിരുന്നു. ചാർജ് ചെയ്യുന്നതിനിടെയുണ്ടായ ഷോർട് സർക്യൂട് കാരണമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ചാർജ് ചെയ്യാൻ വോൾടേജ് കപാസിറ്റി കുറവുള്ള സോകറ്റ് ഉപയോഗിച്ചത് മൂലമാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് പൊലീസ് നിഗമനം.

അതേസമയം തങ്ങളുടെ ഇലക്ട്രിക് സ്‌കൂടറുകളിൽ ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഒകിനാവ ഓടോടെക് പറഞ്ഞു. 'ഇ - വാഹനങ്ങളുടെ ശരിയായ ഉപയോഗവും ചാർജിംഗ് മാർഗനിർദേശങ്ങളും ഉപയോക്താക്കൾക്ക് മനസിലാക്കേണ്ടത് എത്ര പ്രധാനമാണെന്ന് ഈ പ്രത്യേക കേസ് കൂടുതൽ വെളിച്ചത്ത് കൊണ്ടുവന്നു', കംപനി പ്രസ്താവനയിൽ പറഞ്ഞു.

Keywords:  News, Top-Headlines, National, New Delhi, Vehicles, Fire, Electronics Products, Government, E-scooter, What caused the e-scooter to burn?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia