Irregular Periods | ക്രമം തെറ്റിയ ആര്‍ത്തവം കാരണം വിഷമിക്കുന്നുണ്ടോ? ഇക്കാര്യങ്ങള്‍ സൂക്ഷിക്കുക

 


ന്യൂഡെൽഹി: (KVARTHA) ഇന്ന് മിക്ക സ്ത്രീകളും നേരിടുന്ന പ്രധാന പ്രശ്നമാണ് ക്രമം തെറ്റിയ ആർത്തവം. ഇതിന് പല കാരണങ്ങളും ഉണ്ട്. നമ്മുടെ ജീവിത ശൈലികളിലാണ് പ്രധാന പ്രശ്‌നം. ശാരീരികവും മാനസികവുമായ നിരവധി കാരണങ്ങൾ കൊണ്ട് ആർത്തവ സമയം താളം തെറ്റാം. മോശമായ ഭക്ഷണ രീതികളും താളം തെറ്റിയ ഉറക്കവും എല്ലാം സ്ത്രീകളുടെ ആർത്തവത്തെ ബാധിക്കാം. ഹോർമോൺ വ്യതിയാനവും ആർത്തവത്തെ ബാധിക്കുന്നതാണ്. ഹോർമോൺ പ്രത്യേകിച്ച് ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നീ ഹോർമോണുകളുടെ അസന്തുലിതാവസ്ഥ, താളം തെറ്റിയ ആർത്തവത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.

Irregular Periods | ക്രമം തെറ്റിയ ആര്‍ത്തവം കാരണം വിഷമിക്കുന്നുണ്ടോ? ഇക്കാര്യങ്ങള്‍ സൂക്ഷിക്കുക



ഇവയുടെ ഏറ്റക്കുറച്ചിലുകൾ ആർത്തവത്തിന്റെ സമയം, ദൈർഘ്യം, തീവ്രത എന്നിവയെ ബാധിക്കും. ആർത്തവത്തെ മാത്രമല്ല, ഹോർമോൺ വ്യതിയാനം മറ്റു ചില ആരോഗ്യ പ്രശ്നങ്ങൾ കൂടി ഉണ്ടാക്കിയേക്കാം. മാനസികപരമായ മാറ്റങ്ങൾ മുതൽ മലബന്ധം, വയറിളക്കം തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അധിക ആളുകളും നേരിടുന്ന മറ്റൊരു പ്രശ്നമാണ് അമിതമായ സമ്മർദം. ഇത് കാരണം ഹോർമോൺ വ്യതിയാനത്തിന് കാരണമാകുകയും അതുവഴി ആർത്തവത്തെ ക്രമ രഹിതമാക്കുകയും ചെയ്യുന്നു. കോർട്ടിസോൾ എന്ന ഹോർമോൺ പുറത്തു വിടാൻ കാരണമാവുകയും ചെയ്യുന്നു. ഉയർന്ന അളവിലുള്ള കോർട്ടിസോൾ ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാകും.

കൂടാതെ നമ്മുടെ ദൈനം ദിന ജീവിതത്തിൽ ഉണ്ടാകുന്ന ചെറുതും വലുതുമായ വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ കാരണവും ആർത്തവ ക്രമക്കേടുകൾ സംഭവിക്കാവുന്നതാണ്. തൈറോയ്ഡ് തകരാറുകൾ, പ്രത്യുൽപാദന പ്രശ്നങ്ങൾ, പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (PCOS) എന്നിവയുൾപ്പെടെയുള്ള പല രോഗാവസ്ഥകളും ആർത്തവ ക്രമക്കേടുകളോ കാലതാമസമോ ഉണ്ടാകുവാൻ കാരണമാകാറുണ്ടെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ, നമ്മുടെ ജീവിതത്തിൽ ഫിറ്റ്നസിന് വലിയ പ്രാധാന്യമുണ്ട്. അതിന് വേണ്ടി ഒരു പാട് വ്യായാമം ചെയ്യാനും ശ്രദ്ധിക്കാറുണ്ട്. ആരോഗ്യപരമായ വ്യായാമം ശരീരത്തിനും മനസിനും നല്ലതാണ്. എന്നാൽ അമിതമായ വ്യായാമം കുഴപ്പങ്ങൾ സൃഷ്ടിച്ചേക്കാം. ആർത്തവം വൈകാനുള്ള മറ്റൊരു കാരണമായി ഇത് മാറിയേക്കാം.

അത് പോലെ മിക്ക ആളുകളുടെയും തലവേദനയായി മാറിയിരിക്കുകയാണ് പൊണ്ണത്തടി. ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് ഒപ്പം ആർത്തവ ക്രമക്കേടിനും കാരണമാകാം. ശരീരം അമിതമായി മെലിയുന്നതും ആരോഗ്യകരമല്ല, ഇതും ആർത്തവ ക്രമത്തെ അവതാളത്തിലാക്കാൻ കാരണമായേക്കാം. ഭാരം കൂടുകയോ കുറയുകയോ ചെയ്യുന്നത് ഹോർമോൺ സന്തുലിതാവസ്ഥയെ ബാധിച്ചേക്കാം. ഇത് ക്രമരഹിതമായ ആർത്തവത്തിന് വഴിവെക്കാം. മേൽപറഞ്ഞ കാര്യങ്ങളെല്ലാം സാധാരണ നാം ആളുകളിൽ കണ്ട് വരുന്നതാണ്. ഇക്കാര്യങ്ങൾ കൊണ്ടൊക്കെ സ്ത്രീകളിലെ ആർത്തവ ക്രമത്തെ ബാധിച്ചേക്കാം. കാരണങ്ങൾ ഇതൊക്കെയാണെങ്കിലും ആർത്തവം വൈകുമ്പോഴോ അടിക്കടി ഉണ്ടാകുമ്പോഴോ അമിതമായ രക്തസ്രാവം ഉണ്ടാവുകയോ ചെയ്യുമ്പോൾ സ്വയം രോഗനിർണയം നടത്താതെ ഡോക്ടറെ കാണേണ്ടതാണ്.

Keywords: News, Malayalam News, National, Period problems, Health Tips, Health, Lifestyle, Diseases, What causes menstrual irregularities? < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia