സോണിയാ ഗാന്ധിയേയും സുഷമ സ്വരാജിനേയും ഒരുപോലെ സന്തോഷിപ്പിച്ച ഒരേയൊരു പ്രഖ്യാപനം

 



ന്യൂഡല്‍ഹി: ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും രണ്ട് പ്രമുഖ വനിതകളെ ഒരുപോലെ സന്തോഷിപ്പിച്ച ഒരേയൊരു പ്രഖ്യാപനമാണ് ഇന്നത്തെ ബജറ്റ് അവതരണത്തില്‍ പി ചിദംബരം ഉള്‍പ്പെടുത്തിയത്. പ്രഖ്യാപനം വന്നയുടനെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും പ്രതിപക്ഷ നേതാവ് സുഷമ സ്വരാജും തങ്ങളുടെ പൂര്‍ണ പിന്തുണ മേശയിൽ കൈയ്യടിച്ച് പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.

പൊതുമേഖലയില്‍ സ്ത്രീകള്‍ക്കായി സ്ത്രീ ബാങ്ക് സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ് സോണിയയേയും സുഷമയേയും ഒരുപോലെ സന്തോഷിപ്പിച്ചത്. സ്ത്രീകളുടെ സംരംഭങ്ങള്‍ക്ക് വേണ്ട സാമ്പത്തീക സഹായം നല്‍കി സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിടുന്ന പദ്ധതിക്ക് 1000 കോടിയാണ് സര്‍ക്കാര്‍ നീക്കി വച്ചത്.

സോണിയാ ഗാന്ധിയേയും സുഷമ സ്വരാജിനേയും ഒരുപോലെ സന്തോഷിപ്പിച്ച ഒരേയൊരു പ്രഖ്യാപനം
ബാങ്ക് ഒക്ടോബര്‍ ആദ്യത്തോടെ പ്രവര്‍ത്തനമാരംഭിക്കുമെന്ന സൂചനയാണ് ബജറ്റ് അവതരണത്തില്‍ ചിദംബരം നല്‍കിയത്.

SUMMARY: New Delhi: As part of his union budget, Finance Minister P Chidambaram said today that India will set up a special Public Sector Unit bank solely for women, and to support businesses run by women.

Keywords: National news, New Delhi, Union budget, Finance Minister, P Chidambaram, India, Set up, Special Public Sector Unit bank, Solely for women, Support, Businesses, Run by women.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia