പാട്‌ന: (www.kvartha.com 15.11.2014) പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 56 ഇഞ്ച് നെഞ്ചിന് എന്തു പറ്റിയെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നതും ചൈനീസ് നുഴഞ്ഞു കയറ്റം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മോഡിയുടെ നെഞ്ചളവിനെ വിമര്‍ശിച്ച് നിതീഷ് കുമാര്‍ രംഗത്തെത്തിയത്.
മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തി 150 ദിവസം പിന്നിട്ടു കഴിഞ്ഞു. എന്നാല്‍ കള്ളപ്പണം തിരിച്ചു പിടിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനംപാലിക്കാന്‍ ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ബീഹാറിന് പ്രത്യേക പദവി നല്‍കുകയാണെങ്കില്‍ മോഡിയുടെ വാക്കുകളെ ബഹുമാനിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ നിതീഷ്‌കുമാര്‍ മോഡിയുടെ 'സ്വഛ് ഭാരത്' പദ്ധതിയെയും 'അഛാ ദിന്‍ അയേഗാ' എന്ന പ്രയോഗത്തെയും കളിയാക്കി. ബീഹാറില്‍ നിതീഷ്‌കുമാര്‍ നടത്തുന്ന സമ്പര്‍ക് യാത്രയിലാണ് മോഡിക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചത്.
അതേസമയം മോഡിക്കെതിരെ നിതീഷ് നടത്തിയ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്തെത്തി. നിതീഷ് കുമാര്‍ സ്വന്തം പാര്‍ട്ടിയെ കുറിച്ച് വേവലാതി പെട്ടാല്‍ മതിയെന്നും മോഡിയുടെ ഹൃദയത്തില്‍ ബീഹാറിന് മികച്ച സ്ഥാനമാണുള്ളതെന്നും സംസ്ഥാനത്തിന്റെ വികസനം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും ബി.ജെ.പി നേതാവ് ഷാനാവാസ് ഹുസൈന്‍ വ്യക്തമാക്കി.
ബീഹാറില്‍ 2015 ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ആധിപത്യം സ്ഥാപിക്കാനുള്ള മോഡി സര്‍ക്കാരിന്റെ ശ്രമത്തെ തടയുക എന്ന ലക്ഷ്യവുമായാണ് നിതീഷ് കുമാര്‍ ജനസമ്പര്‍ക്ക യാത്ര ആരംഭിച്ചത്.
Also Read:
മതംമാറി വിവാഹം നടന്നയുടനെ വധു വരന്‍മാര്‍ക്കു നേരെ അക്രമം
Keywords: 'What Happened to Your 56-Inch Chest?' Nitish Kumar's Dig at PM Modi, Patna, Bihar, BJP, Pakistan, China, Election.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.