Sedition law | എന്താണ് രാജ്യദ്രോഹ നിയമം, സെക്ഷന്‍ 124 എ? സുപ്രീം കോടതിയുടെ ഉത്തരവിന്റെ അര്‍ഥമെന്താണ്? വിശദമായി അറിയാം
May 11, 2022, 22:15 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 124 എയിലെ വ്യവസ്ഥകള്‍ കേന്ദ്ര സര്‍കാര്‍ പുനഃപരിശോധിക്കുകയും പുനഃപരിഗണിക്കുകയും ചെയ്യുന്നതുവരെ വിവാദ രാജ്യദ്രോഹ നിയമപ്രകാരം എഫ്‌ഐആറുകള്‍ രെജിസ്റ്റര്‍ ചെയ്യരുതെന്ന് സുപ്രീം കോടതി ബുധനാഴ്ച കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു.
രാജ്യദ്രോഹ നിയമപ്രകാരം കെട്ടിക്കിടക്കുന്ന എല്ലാ കേസുകളും ഹര്‍ജികളും നടപടികളും നിര്‍ത്തിവയ്ക്കണമെന്നും ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കോടതി അനുവദിച്ച ഇളവുകള്‍ തുടരുമെങ്കിലും, രാജ്യദ്രോഹ നിയമത്തിനെതിരായ ഹര്‍ജികളില്‍ ജൂലൈ മൂന്നാം വാരം വാദം കേള്‍ക്കാനും തീരുമാനിച്ചു.
കൊളോണിയല്‍ കാലത്തെ നിയമം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ വിവാദ വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം തിങ്കളാഴ്ച സത്യവാങ്മൂലം സമര്‍പിച്ചിരുന്നു. ജുഡിഷ്യല്‍ വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് നിയമം പുനഃപരിശോധിക്കാന്‍ അവസരം നല്‍കണമെന്ന കേന്ദ്രത്തിന്റെ വാദം അംഗീകരിച്ച കോടതി, രാജ്യദ്രോഹക്കേസുകള്‍ തല്‍കാലം നിര്‍ത്തിവയ്ക്കാന്‍ തയാറാണോയെന്ന് സര്‍കാരിനോട് ചോദിച്ചിരുന്നു. നിയമപ്രകാരം പുതിയ കേസുകള്‍ രെജിസ്റ്റര്‍ ചെയ്യാതിരിക്കുമോ എന്നും കേസ് എടുത്തവര്‍ക്കെതിരെയുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കുമോ എന്നും ചോദിച്ചിരുന്നു.
എന്താണ് രാജ്യദ്രോഹ നിയമം?
Indiankanoon(dot)org എന്ന വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച്, സെക്ഷന്‍ 124 എ, ' ഇന്‍ഡ്യയില്‍ നിയമപ്രകാരം സ്ഥാപിതമായ ഗവണ്‍മെന്റിനോട് അതൃപ്തി ഉളവാക്കാനുള്ള ശ്രമങ്ങള്‍ വാക്കിലൂടെയോ, സംസാരത്തിലൂടെയോ, എഴുത്തിലൂടെയോ, അടയാളങ്ങളിലൂടെയോ, പ്രാതിനിധ്യത്തിലൂടെയോ, വിദ്വേഷമോ അവഹേളനമോ കൊണ്ടുവരികയോ, പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം തടവും അതോടൊപ്പം പിഴയും ലഭിക്കും. അല്ലെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവ്, അതില്‍ പിഴയും ചേര്‍ക്കാം.
1.'അനിഷ്ടത' എന്ന പദപ്രയോഗത്തില്‍ അവിശ്വസ്തതയും എല്ലാ ശത്രുതാ വികാരങ്ങളും ഉള്‍പെടുന്നു.
2. വിദ്വേഷം ഉണര്‍ത്തുകയോ, വളര്‍ത്തുകയോ ചെയ്യാതെ നിയമാനുസൃതമായ മാര്‍ഗങ്ങളിലൂടെ സര്‍കാര്‍ നടപടികളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍, അവഹേളനം, അതൃപ്തി എന്നിവ ഈ വകുപ്പിന് കീഴില്‍ ഒരു കുറ്റമായി കണക്കാക്കരുത്.
3. വിദ്വേഷമോ അവഹേളനമോ അതൃപ്തിയോ പ്രോത്സാഹിപ്പിക്കാതെ ഗവണ്‍മെന്റിന്റെ ഭരണപരമായ അല്ലെങ്കില്‍ മറ്റ് നടപടികളോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ ഈ വകുപ്പിന് കീഴില്‍ കുറ്റകരമല്ല.'
1870-ല്‍ രാജ്യദ്രോഹ നിയമം പൂര്‍ണമായി പ്രാബല്യത്തില്‍ വന്നു. 1973-ല്‍ ഇന്ദിരാഗാന്ധി സര്‍കാരിന്റെ കീഴില്‍ ഇത് ഒരു കോഗ്നിസബിള്‍ കുറ്റകൃത്യമായി മാറി, അതായത് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വാറന്റ് ആവശ്യമില്ല.
ചില പരാമര്‍ശങ്ങള്‍ നടത്തിയതിന് നിരവധി ആക്ടിവിസ്റ്റുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. അടുത്തിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താകറെയുടെ വീടിന് പുറത്ത് ഹനുമാന്‍ ചാലിസ (കീര്‍ത്തനം) പാടുമെന്ന് ഭീഷണിപ്പെടുത്തിയതിന് ബിജെപി എംഎല്‍എയെയും എംപിയെയും രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
'സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിനു ശേഷവും നിയമം ആവശ്യമാണോ' എന്ന് സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം കേന്ദ്രത്തോട് ചോദിച്ചിരുന്നു. 2014 നും 2019 നും ഇടയില്‍ 326 രാജ്യദ്രോഹ കേസുകളാണ് രാജ്യത്ത് രെജിസ്റ്റര്‍ ചെയ്തത്. 141 കേസുകളില്‍ കുറ്റപത്രം സമര്‍പിച്ചെങ്കിലും ആറു പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.
നിലവിലെ കേസ്
നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ മൂന്നംഗ ബെഞ്ചാണോ അഞ്ചംഗ ബെഞ്ചാണോ വാദം കേള്‍ക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ സുപ്രീം കോടതി.
രാജ്യദ്രോഹ നിയമത്തെ ശക്തമായി പ്രതിരോധിച്ച് കേന്ദ്രം രണ്ട് ദിവസത്തിന് ശേഷം നിലപാടില്‍ മാറ്റം വരുത്തി. ഉചിതമായ സമിതി മുഖേന രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കാനും പുനഃപരിഗണിക്കാനും തീരുമാനിച്ചതായി കേന്ദ്രം സത്യവാങ്മൂലം നല്‍കി. നിയമത്തിന്റെ സാധുത ഒരിക്കല്‍ കൂടി പരിശോധിക്കുന്നതിന് 'സമയം കളയരുതെന്നും' കേന്ദ്രം കോടതിയോട് പറഞ്ഞിരുന്നു.
Keywords: What is sedition law, Section 124 A? What does Supreme Court's order mean?, New Delhi, News, Politics, Supreme Court of India, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.