Attacks | കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജമ്മു കശ്മീരില്‍ തീവ്രവാദ ആക്രമണങ്ങൾ വർധിച്ചതായി കണക്കുകൾ; കാരണം എന്താണ്?

 
Indian Army
Indian Army

Image Credit: Facebook/ Indian Military Updates - IMU

ചൈനയ്ക്ക് പങ്കുണ്ടോ എന്ന് സംശയിക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ 

ആദിത്യൻ ആറന്മുള 

 

(KVARTHA) കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജമ്മുവില്‍ (Jammu)  ഭീകരാക്രമണത്തിനിരയായി (Terrorist attack) വീരമൃത്യുവരിച്ചത് 48 ധീര ജവാന്മാരെന്ന് റിപ്പോർട്ടുകൾ. പിര്‍ പഞ്ചല്‍ മേഖലയ്ക്കും ചിനാബ് താഴ്വരയ്ക്കും (Chenab Valley) തെക്ക് അക്രമത്തിന്റെ വ്യാപനത്തിന്റെ പ്രധാന കേന്ദ്രം. ഏറ്റവും പുതിയ ആയുധങ്ങളുപയോഗിച്ച് മാരകമായ ആക്രമണമാണ് നടത്തുന്നത്.  2021 ഒക്ടോബര്‍ 11 ന് പൂഞ്ച് ജില്ലയിലെ ദേരാ കി ഗലി മേഖലയിലെ ചമ്രേര്‍ ഗ്രാമത്തില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന ഒരു സംഘമുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് സൂചന ലഭിച്ചതോടെയാണ് ആക്രമണങ്ങള്‍ ആരംഭിച്ചത്. 

Indian Army

സൈന്യം വനപ്രദേശത്തേക്ക് (Forest) നീങ്ങിയപ്പോള്‍, പതുങ്ങിയിരുന്ന ഭീകരര്‍ ആക്രമിക്കുകയും അഞ്ച് സൈനികരില്‍ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (JCO) കൊല്ലപ്പെടുകയും ചെയ്തു.  ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജമ്മുവിനെ തീവ്രവാദ മുക്ത മേഖലയായി പ്രഖ്യാപിച്ചത്. അവിടെ സുരക്ഷാ സേന ഇതുവരെ നേരിട്ട വെല്ലുവിളികളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ചമ്രേര്‍ ഗ്രാമത്തില്‍ നടന്നത്. അക്രമികളെ പിടികൂടാന്‍ ഉടന്‍ തന്നെ ഓപ്പറേഷന്‍ (Operation) ആരംഭിച്ചു. 

എന്നിരുന്നാലും, ചമ്രേറില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെയുള്ള പംഗലില്‍ നടന്ന ചെറിയ വെടിവെപ്പിന് ശേഷം തീവ്രവാദികള്‍ രക്ഷപ്പെട്ടു. ഭീകരര്‍ക്കായുള്ള തിരച്ചില്‍ സുരക്ഷാ സേന വിപുലീകരിച്ചപ്പോള്‍, ഇതേ തീവ്രവാദി സംഘം പൂഞ്ചിലെ മേന്ദറിലെ  ഭട്ടാ ദുരിയന്‍ കൊടുംകാട്ടില്‍, ഒരു കുന്നിന്‍ മുകളില്‍ നിലയുറപ്പിച്ചു, അഞ്ച് ദിവസത്തിന് ശേഷം അവിടെ നിന്നവര്‍ സൈന്യത്തിന് നേരെ മറ്റൊരു ആക്രമണം നടത്തി, നാല് സൈനികരില്‍ രണ്ട് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരെ കൂടി കൊലപ്പെടുത്തി.

കാട്ടിനുള്ളില്‍ പതുങ്ങിയിരുന്ന് ആക്രമണം നടത്താന്‍ നന്നായി പരിശീലനം ലഭിച്ചതായി തോന്നുന്ന ആക്രമണകാരികളില്‍ ചിലരുടെ ശരീരത്ത് ആക്രമണം ചിത്രീകരിക്കുന്ന ക്യാമറകള്‍ (Body camera) ഉണ്ടായിരുന്നു. സൈനികര്‍ ചോരവാര്‍ന്ന് കിടക്കുന്ന വീഡിയോകള്‍ (Video)പിന്നീട് സമൂഹമാധ്യമങ്ങളില്‍ (Social media) പ്രചരിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വര്‍ഷങ്ങളായി സൈന്യം നേരിടുന്ന തരത്തിലുള്ള ആക്രമണമായിരുന്നില്ല ഇതെന്നും അവര്‍ പറഞ്ഞു.  

ആധുനിക ആയുധങ്ങളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഉപയോഗിച്ച് സായുധരായ തീവ്രവാദികള്‍ തന്ത്രപ്രധാനമായ പര്‍വതനിരകള്‍ പിടിച്ചെടുത്തു, അവിടെ നിലയുറപ്പിച്ച ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ദുര്‍ഘടമായ ഭൂപ്രകൃതിയും കാഴ്ചക്കുറവും കാരണം ഭട്ട ദുരിയാന്‍ വനത്തില്‍ കൊല്ലപ്പെട്ട നാല് സൈനികരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ ദിവസങ്ങളെടുത്തു.  പൂഞ്ചിലെ രണ്ട് ആക്രമണങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീരിലെ ഏറ്റവും വലിയ തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളിലൊന്ന് ആരംഭിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ തീരുമാനിച്ചു. അതിന് വലിയ മാധ്യമ പ്രചരണം കിട്ടിയിട്ടും അത് ഇതുവരെയും നടന്നില്ല.

സംഘര്‍ഷവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ നിരീക്ഷിക്കുന്ന സൗത്ത് ഏഷ്യ ടെററിസം പോര്‍ട്ടലിന്റെ (South Asia Terrorism Portal) ഡാറ്റ അനുസരിച്ച്, 2021 ഒക്ടോബര്‍ ജമ്മു കശ്മീരിലെ ഏറ്റവും മോശം മാസമായിരുന്നു, അന്ന് ഓരോ രണ്ട്  ദിവസങ്ങള്‍ക്കിടയിലും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും  ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. പൂഞ്ച് ആക്രമണങ്ങള്‍, പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിന്റെയും (PAFF)  മറ്റ് താരതമ്യേന അജ്ഞാതമായ മറ്റ് തീവ്രവാദ സംഘടനകളുടെയും ജമ്മുകാശ്മീരിലേക്കുള്ള വരവ് വ്യക്തമാക്കി. 1990 കളുടെ തുടക്കത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം അവിടെ ഇത്തരത്തിലുള്ള മൂന്ന് ഡസനോളം സംഘടനകള്‍  പ്രവര്‍ത്തിച്ചിട്ടുണ്ട്.  

ജെയ്ഷെ മുഹമ്മദ് ഗ്രൂപ്പിന്റെ ഒരു ശാഖയാണ് പിഎഎഫ്എഫ് എന്നും പറയുന്നു. ജമ്മു കശ്മീരില്‍ പാകിസ്ഥാന്‍ (Pakistan) പിന്തുണയോടെ നടക്കുന്ന ഭീകരതയില്‍ നിന്ന് ശ്രദ്ധ തിരിക്കാനും തദ്ദേശീയമായ പോരാട്ടമായി ആക്രമണത്തെ ഉയര്‍ത്തിക്കാട്ടി, പാശ്ചാത്യ രാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനുമാണ് ഈ നീക്കമെന്ന് സുരക്ഷാ ഏജന്‍സികള്‍ കരുതുന്നു. പൂഞ്ച് ആക്രമണത്തിന്റെ എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരാള്‍ ശുദ്ധമായ കശ്മീരി ഭാഷയില്‍ സംഭവങ്ങള്‍ വിവരിക്കുന്നുണ്ടായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.  

ദോഡയിലെ ഡെസ്സയിലെ ഉറന്‍ബാഗി പ്രദേശത്ത് അടുത്തിടെ നടന്ന ആക്രമണത്തില്‍ ഒരു സൈനിക ക്യാപ്റ്റന്‍ അടക്കം നാല് സൈനികരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു, ലഷ്‌കര്‍-ഇ-തൊയ്ബയുടെ മറ്റൊരു സംഘടനയായ  ജയ്ഷൂട്ട് കശ്മീര്‍ ടൈഗേഴ്‌സ്  ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.  2022 ഓഗസ്റ്റ് 11 ന് രജൗരി ജില്ലയിലെ ദര്‍ഹാല്‍ പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള പര്‍ഗല്‍ ഗ്രാമത്തിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 2023 ഏപ്രില്‍ 20 ന് ഭട്ട ദുരിയനില്‍ സൈനിക ട്രക്കിന് നേരെ തീവ്രവാദികള്‍ പതിയിരുന്ന് ആക്രമണം നടത്തി അഞ്ച് സൈനികരെ കൊല്ലപ്പെടുത്തി. ഈ ആക്രമണങ്ങളെല്ലാം സുരക്ഷാ സേനയെ വലച്ചു.

തീവ്രവാദികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പിര്‍ പഞ്ചല്‍ മേഖല, ചെനാബ് താഴ്വര എന്നിവിടങ്ങളില്‍ നിന്ന് ജമ്മുവിലെ കത്വ, ഉദംപൂര്‍ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. തീവ്രവാദികള്‍ക്കെതിരായ പ്രതിരോധത്തിന്റെ ആദ്യ നിരയെന്ന നിലയില്‍, ഈ വര്‍ഷം ഏപ്രിലില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍, വിവാദമായ വില്ലേജ് ഡിഫന്‍സ് ഗാര്‍ഡിലെ ഒരംഗം കൊല്ലപ്പെട്ടു.

ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ പരമ്പരാഗതമായി തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. തീവ്രവാദികള്‍ പലപ്പോഴും പ്രദേശങ്ങളിലെ വീടുകളില്‍ ഒളിച്ചിരിക്കുന്നു. രക്ഷപ്പെടാത്ത രീതിയില്‍ സായുധസേന ഇവരെ ആക്രമിച്ച് കീഴ്‌പ്പെടുത്തുകയാണ് പതിവ്.  എന്നാല്‍ പിര്‍ പഞ്ചല്‍ മേഖലയിലെ മലഞ്ചെരിവുകളിലെ നിബിഡ വനങ്ങളും നിരവധി ഗുഹകളും തീവ്രവാദികളുടെ സ്വാഭാവിക ഒളിത്താവളങ്ങളാണ്. 

ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിനുശേഷം പിര്‍ പഞ്ചാല്‍ മേഖലയിലെ സൈനികരില്‍ വലിയൊരു വിഭാഗത്തെ ലഡാക്കിലേക്ക് മാറ്റപ്പെട്ടു. കഴിഞ്ഞ വര്‍ഷം നാല് സൈനികര്‍ കൊല്ലപ്പെട്ട സംഭവവും തകര്‍ന്ന റോഡ് കാരണം തീവ്രവാദി ആക്രമണങ്ങള്‍ക്കെതിരെ സായുധ സേന തിരിച്ചടിക്കാന്‍ താമസിക്കുന്നു. ഇതും ജമ്മു മേഖലയിലെ ആശങ്കാജനകമായ തിരിച്ചടികള്‍ക്ക് കാരണമായി.  

ഒരു പ്രതിരോധമെന്ന നിലയില്‍, ഒരു വശത്ത് ചെനാബ് താഴ്വരയിലും മറുവശത്ത് പിര്‍ പഞ്ചാല്‍ മേഖലയുമുള്ള തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഹലാനിലെ വനമേഖലയിലും ഒരു 'താല്‍ക്കാലിക താവളം' സ്ഥാപിക്കാന്‍ സുരക്ഷാ സേന കഴിഞ്ഞ വര്‍ഷം ആലോചിച്ചു. എന്നാല്‍  ഓഗസ്റ്റ് നാലിന്, തീവ്രവാദികള്‍ ബേസ് ക്യാമ്പില്‍ ശക്തമായ ആക്രമണം നടത്തി, കുറഞ്ഞത് നാല് സൈനികരെങ്കിലും കൊല്ലപ്പെട്ടു. അതോടെ രണ്ട് പദ്ധതികളും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി.

പാകിസ്‌താന്റെയും ചൈനയുടെയും എതിര്‍പ്പുകള്‍ അവഗണിച്ച് ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചപ്പോഴും കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷവും ജമ്മുവില്‍ അക്രമങ്ങള്‍ വര്‍ദ്ധിച്ചത് യാദൃശ്ചികമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതിനുശേഷം, രണ്ട് തവണ ഹിന്ദു തീര്‍ത്ഥാടകര്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്, ജമ്മു കശ്മീരില്‍ വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കാനായിരുന്നു ഇതെന്നാണ് ഇന്റലിജന്‍സ് വിലയിരുത്തല്‍.  

ജമ്മുവില്‍ സായുധ സേനയ്ക്കെതിരെ പുതിയ ആക്രമണം നടത്തുന്നത് പാകിസ്താന്‍ മാത്രമാണോ അതോ ചൈനയെപ്പോലുള്ള സഖ്യകക്ഷികളുടെ പിന്തുണയുണ്ടോ എന്ന് ആര്‍ക്കും കൃത്യമായി പറയാന്‍ കഴിയില്ല. നിര്‍ഭാഗ്യവശാല്‍, നയതന്ത്രത്തിന്റെ അഭാവത്തില്‍, വരും മാസങ്ങളില്‍ സ്ഥിതി മെച്ചപ്പെടില്ല എന്നത് എന്നെ ഭയപ്പെടുത്തുന്നെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത, ശ്രീനഗറിലെ ഒരു മുതിര്‍ന്ന രാഷ്ട്രീയ നിരീക്ഷകനെ ഉദ്ധരിച്ച് ദ വയര്‍ റിപ്പോർട്ട് ചെയ്തു.

കടപ്പാട്: ദ വയര്‍

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia