Spiritual Importance | ഫെബ്രുവരി 5-ന്റെ ആത്മീയ പ്രാധാന്യമെന്ത്? മോദി അന്ന് കുംഭമേള സന്ദർശിക്കുന്നതിന് പിന്നിൽ!
● 144 വർഷത്തിനുശേഷം പ്രയാഗ്‌രാജിയിൽ നടക്കുന്ന മഹാകുംഭ മേള വളരെ പ്രത്യേകതകളുള്ളതാണ്.
● കുംഭമേളയുടെ വിശേഷ അവസരത്തിൽ, ഈ ദിനം ആത്മീയ നേട്ടങ്ങൾക്കും അനുഗ്രഹങ്ങൾക്ക് ഉള്ള പ്രത്യേക ദിനമാണ്.
● പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 5-ന് കുംഭമേളയിൽ പുണ്യസ്നാനം നടത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ലക്‌നൗ: (KVARTHA) 144 വർഷങ്ങൾക്ക് ശേഷം പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭ മേള ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാകുംഭത്തിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഫെബ്രുവരി അഞ്ചിന് മോദി കുംഭമേളയിൽ പുണ്യസ്നാനം നടത്തുമെന്നും അതിനായുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുവെന്നും അറിയുന്നു. എന്നാൽ ഫെബ്രുവരി അഞ്ചിന്റെ പ്രത്യേകത എന്താണെന്ന് അറിയാമോ?
ബസന്ത് പഞ്ചമി, മൗനി അമാവാസി തുടങ്ങിയ പുണ്യദിനങ്ങളെ ഒഴിവാക്കി പ്രധാനമന്ത്രി ഈ തീയതി തിരഞ്ഞെടുത്തതിന് ഒരു കാരണമുണ്ട്. മാഘ അഷ്ടമിയാണ് ഫെബ്രുവരി അഞ്ചിന്.
മാഘ അഷ്ടമിയുടെ പ്രാധാന്യം
പഞ്ചാംഗ പ്രകാരം, ഫെബ്രുവരി 5 വരുന്നത് ഗുപ്ത നവരാത്രി കാലത്തെ പുണ്യ മാസമായ മാഘ മാസത്തിലെ എട്ടാമത്തെ ദിവസമാണ് (അഷ്ടമി). ഈ ദിവസം തപസ്സിനും ധ്യാനത്തിനും ആത്മീയ സാധനയ്ക്കും അത്യുത്തമമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം സംഗമത്തിൽ പുണ്യസ്നാനം ചെയ്യുന്നതോടൊപ്പം ഭക്തി, ദാനം തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെടുന്നവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ആത്മീയമായി വളരെ ഫലപ്രദമാണെന്ന് കരുതപ്പെടുന്നു.
ഭീഷ്മ അഷ്ടമിയുടെ പ്രാധാന്യം
ഈ ദിവസം ഭീഷ്മ അഷ്ടമിയായും ആഘോഷിക്കപ്പെടുന്നു. മതഗ്രന്ഥങ്ങൾ പ്രകാരം, മഹാഭാരതത്തിൽ ഭീഷ്മപിതാമഹൻ ശരശയ്യയിൽ കിടക്കുമ്പോൾ സൂര്യന്റെ ഉത്തരായനത്തിലേക്കും ശുക്ല പക്ഷത്തിലേക്കുമുള്ള സംക്രമണത്തിനായി കാത്തിരുന്നു. മാഘ മാസത്തിലെ എട്ടാം ദിവസം ശ്രീകൃഷ്ണന്റെ സാന്നിധ്യത്തിൽ ഭീഷ്മർ തന്റെ ഭൗതിക ശരീരം വെടിഞ്ഞ് മോക്ഷം നേടിയെന്നാണ് വിശ്വാസം. പുണ്യ നദികളിൽ സ്നാനം ചെയ്യുകയും പിതൃ തർപ്പണം പോലുള്ള ആചാരങ്ങൾ നടത്തുകയും ചെയ്യുന്നത് പുണ്യമാണെന്ന് ഗ്രന്ഥങ്ങളിൽ പറയുന്നു.
ഈ ദിവസം പിതൃക്കൾക്ക് വെള്ളം, എള്ള്, അരി, പൂക്കൾ എന്നിവ അർപ്പിക്കുന്നത് അവർക്ക് സമാധാനവും മോക്ഷവും നൽകുമെന്നും ആചാരങ്ങൾ ചെയ്യുന്നവർക്ക് മോക്ഷത്തിന്റെ അനുഗ്രഹം ലഭിക്കുമെന്നും പറയപ്പെടുന്നു. കുംഭമേളയുടെ ഈ വിശേഷ അവസരത്തിൽ മാഘ അഷ്ടമിയുടെയും ഭീഷ്മ അഷ്ടമിയുടെയും പവിത്രത ഒത്തുചേരുമ്പോൾ, ഫെബ്രുവരി അഞ്ച് എന്ന ദിനത്തിന് കൂടുതൽ പ്രാധാന്യം കൈവരുന്നുവെന്നാണ് പണ്ഡിതന്മാർ പറയുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
February 5th is significant due to Magha Ashtami, celebrated for its spiritual importance. Prime Minister Modi will attend the Kumbh Mela on this date, making it even more special.
#MaghaAshtami #KumbhMela2025 #SpiritualSignificance #BheeshmaAshtami #February5th #ModiVisit