PM's Brother | 'രാജ്യത്തിന് വേണ്ടി ഒരുപാട് പ്രവർത്തിക്കുന്നു, വിശ്രമിക്കണം'; തന്നെ സന്ദർശിച്ച നരേന്ദ്ര മോഡിയോട് സഹോദരൻ; വീഡിയോ

 


അഹ് മദാബാദ്: (www.kvartha.com) ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജ്യേഷ്ഠൻ സോമാഭായ് മോദി തിങ്കളാഴ്ച അഹ് മദാബാദിൽ വോട്ട് രേഖപ്പെടുത്തി. റാണിപ്പിലെ നിഷാൻ പബ്ലിക് സ്‌കൂളിലാണ് സോമാഭായ് മോദി വോട്ട് ചെയ്തത്. അതിനിടെ രാവിലെ തന്നെ സന്ദർശിച്ച പ്രധാനമന്ത്രിയെ കുറിച്ച് മാധ്യമങ്ങൾക്ക് മുമ്പിൽ സോമാഭായ് വികാരാധീനനായി.
                                         
PM's Brother | 'രാജ്യത്തിന് വേണ്ടി ഒരുപാട് പ്രവർത്തിക്കുന്നു, വിശ്രമിക്കണം'; തന്നെ സന്ദർശിച്ച നരേന്ദ്ര മോഡിയോട് സഹോദരൻ; വീഡിയോ

രാജ്യത്തിന് വേണ്ടി ഒരുപാട് പ്രവർത്തിക്കുന്നുണ്ടെന്നും വിശ്രമിക്കണമെന്നും പ്രധാനമന്ത്രി മോദിയോട് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായി സോമാഭായിയെ ഉദ്ധരിച്ച് എഎൻഐ റിപോർട് ചെയ്തു. 2014 മുതൽ ദേശീയ തലത്തിൽ നടക്കുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ രാജ്യത്തെ ജനങ്ങൾക്ക് അവഗണിക്കാനാവില്ലെന്നും ഗുജറാത് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്റെ അടിസ്ഥാനം ഇതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടർമാരോടുള്ള ഒരേയൊരു സന്ദേശം തങ്ങളുടെ വോട്ടുകൾ നന്നായി വിനിയോഗിക്കണം എന്നതാണ്. രാജ്യത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്യണം. 2014 മുതൽ ദേശീയ തലത്തിൽ നടന്നിട്ടുള്ള ഇത്തരം വികസന പ്രവർത്തനങ്ങൾ ജനങ്ങൾ കണ്ടതാണ്. അവർക്ക് അത് അവഗണിക്കാൻ കഴിയില്ല. ജനങ്ങൾ അതിന്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യും', അദ്ദേഹം കൂട്ടിച്ചേർത്തി.

രാവിലെ റാണിപ്പിലെ നിഷാൻ പബ്ലിക് സ്‌കൂളിൽ പ്രധാനമന്ത്രി മോദി വോട്ട് രേഖപ്പെടുത്തുകയും ജനാധിപത്യത്തിന്റെ ഉത്സവം ഗംഭീരമായി ആഘോഷിച്ചതിന് ഹിമാചൽ പ്രദേശ്, ഡെൽഹി, ഗുജറാത് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു. അഹ് മദാബാദ്, ഗാന്ധിനഗർ, മെഹ്‌സാന, പാടാൻ, ബനസ്‌കന്ത, സബർകാന്ത, ആരവലി, മഹിസാഗർ, പഞ്ച്മഹൽ, ദാഹോദ്, വഡോദര, ആനന്ദ്, ഖേഡ, ഛോട്ടാ ഉദയ്പൂർ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 93 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് രണ്ടാം ഘട്ടത്തിൽ പുരോഗമിക്കുന്നത്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.

Keywords: What PM's Brother Told Him During Their Brief Meet In Ahmedabad, National, News,Top-Headlines,Ahmedabad,Prime Minister,Narendra Modi,Video,Media.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia