SC Verdict | 'പാർട്ടികളുടെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ വിശ്വാസവോട്ടെടുപ്പ് ഉപയോഗിക്കാനാവില്ല'; ഭരണഘടനാ പ്രകാരമല്ല ഗവർണർ തീരുമാനമെടുത്തതെന്ന് മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് സുപ്രീം കോടതി
May 11, 2023, 22:29 IST
മുംബൈ: (www.kvartha.com) വിശ്വാസ വോട്ടെടുപ്പ് നേരിടാതെ ഉദ്ധവ് സർക്കാർ രാജിവച്ചതിനാൽ മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിൻഡെ സർക്കാര്‍ രൂപീകരണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി. 2022 ലെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇതോടൊപ്പം സുപ്രധാനമായ പല നിരീക്ഷണങ്ങളും വിഷയത്തിൽ കോടതി നടത്തിയിട്ടുണ്ട്. ഉദ്ധവ് താക്കറെ സർക്കാർ രാജിവയ്ക്കുകയായിരുന്നുവെന്നും വിശ്വാസ വോട്ട് നേരിട്ടിരുന്നെങ്കിൽ പുനഃസ്ഥാപിക്കാൻ സാധിച്ചേനെയെന്നും കോടതി നിരീക്ഷിച്ചു.
ഉദ്ധവ് താക്കറെയ്‌ക്ക് ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ നഷ്‌ടപ്പെട്ടുവെന്ന നിഗമനത്തിൽ ശിവസേനയുടെ ഒരു വിഭാഗം എംഎൽഎമാരുടെ കത്തിനെ ആശ്രയിച്ച അന്നത്തെ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരിക്ക് പിഴവ് സംഭവിച്ചതായും മഹാരാഷ്ട്ര ഗവർണറുടെ വിവേചനാധികാരം ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസൃതമല്ലെന്നും സുപ്രീം കോടതി പറഞ്ഞു. പാർട്ടികളുടെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ വിശ്വാസവോട്ടെടുപ്പ് ഉപയോഗിക്കാനാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
ശിവസേനയുടെ ഉദ്ധവ് താക്കറെ, ഏകനാഥ് ഷിൻഡെ വിഭാഗങ്ങളാണ് ഹർജികൾ നൽകിയത്. ഇപ്പോഴത്തെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിലെ 34 എംഎൽഎമാരുടെ ആവശ്യപ്രകാരം വിശ്വാസവോട്ടെടുപ്പ് നടത്താൻ അന്നത്തെ ഗവർണർ നിർദേശം നൽകിയിരുന്നു. ഷിൻഡെ വിഭാഗം നിർദേശിച്ച സ്പീക്കർ ഗോഗവാലെയെ ചീഫ് വിപ്പായി നിയമിച്ചത് സ്പീക്കറുടെ നിയമവിരുദ്ധമായ തീരുമാനമാണെന്നും രാഷ്ട്രീയ പാർട്ടി നിയോഗിച്ച വിപ്പ് മാത്രമേ സ്പീക്കർ അംഗീകരിക്കേണ്ടതുള്ളൂവെന്നും കോടതി പറഞ്ഞു.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള അന്നത്തെ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യ സർക്കാരിന്റെ പതനത്തിലേക്ക് നയിച്ച മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹർജികളിലാണ് ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്.
Keywords: News, Mumbai, National, Politics, Supreme Court, Maharashtra, What Supreme Court said in Maharashtra political crisis verdict.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.