ചൂടന്‍ ചര്‍ച്ചകള്‍ക്കുമുമ്പ് സെല്‍ഫിയെടുത്തും അതിഥിക്ക് ഇഷ്ടവിഭവമൊരുക്കിയും ആതിഥേയന്‍

 


ന്യൂഡല്‍ഹി:  (www.kvartha.com 25.01.2015) ഇന്ത്യയെ സംബന്ധിച്ചും ഒബാമയെ സംബന്ധിച്ചും ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ആദ്യമായി ഒരു അമേരിക്കന്‍ പ്രസിഡന്റിനെ റിപബ്ലിക് ദിന ചടങ്ങുകളില്‍ പങ്കെടുപ്പിച്ചുവെന്ന ഖ്യാതി നേടിയതില്‍ മോഡി സര്‍ക്കാര്‍ അഭിമാനിക്കുമ്പോള്‍ ഇന്ത്യയില്‍ ഇത്തരത്തിലൊരു ചടങ്ങില്‍ പങ്കെടുക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഒബാമയ്ക്കും അഭിമാനിക്കാം

പ്രധാനമന്ത്രി നേരിട്ടത്തെിയാണ് ന്യൂഡല്‍ഹിയിലെ വിമാനത്താവളത്തില്‍ നിന്ന് ഒബാമയെ സ്വീകരിച്ചത്. സ്വീകരണവേള ഹൃദ്യമാക്കാന്‍ രണ്ടുപേരും ആലിംഗനം ചെയ്യുകയും സെല്‍ഫികളെടുത്ത് ആ നിമിഷങ്ങള്‍ ഒന്നു കൂടി മനോഹരമാക്കുകയും ചെയ്തു

രാഷ്ട്രപതി ഭവനിലെ ചൂടേറിയ സ്വീകരണത്തിനു ശേഷം അതിനേക്കാള്‍ ചൂടേറിയ ഉഭയകക്ഷിചര്‍ച്ചകള്‍ക്ക് മുമ്പായി ഡല്‍ഹിയിലെ പ്രമുഖ ഹോട്ടലായ കരിം ഹോട്ടലിലാണ് ഒബാമയ്ക്കുവേണ്ടി ഉച്ചഭക്ഷണം തയ്യാറാക്കിയിരിക്കുന്നത്.

ചൂടന്‍ ചര്‍ച്ചകള്‍ക്കുമുമ്പ് സെല്‍ഫിയെടുത്തും അതിഥിക്ക് ഇഷ്ടവിഭവമൊരുക്കിയും ആതിഥേയന്‍ചരിത്രത്തിലേക്കൊരു സന്ദര്‍ശനം. അതാണ് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ച് പലരും വിശേഷിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുത്തന്നെ ഇന്ത്യയില്‍ ഒബാമയ്ക്കു ലഭിക്കുന്ന ഭക്ഷണവും മുന്‍പെങ്ങും അദ്ദേഹം കഴിച്ചിട്ടില്ലാത്തവിധം രുചികരമായിരിക്കണമെന്ന നിര്‍ബന്ധം ആതിഥേയര്‍ക്കുണ്ട്.

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഒബാമയ്ക്കുവേണ്ട മല്‍സ്യ മാംസാദികള്‍ ഒരുക്കാനാണ് ആതിഥേയരുടെ തീരുമാനം. എന്നാല്‍ സന്ദര്‍ശനത്തിന്റെ അവസാനദിവസമായ ചൊവ്വാഴ്ച വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രമായിരിക്കും ഒബാമയ്ക്കുവേണ്ടി തയ്യാറാക്കുക. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മാധ്യമഉപദേഷ്ടാവ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia