വാട്സ് ആപ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്: കശ്മീർ ഫയൽസ് സൗജന്യമായി കാണാമെന്ന വാഗ്‌ദാനവുമായെത്തുന്ന ലിങ്കുകളിൽ ക്ലിക് ചെയ്യേണ്ട; ബാങ്ക് അകൗണ്ട് ശൂന്യമാവും
Mar 19, 2022, 15:40 IST
ന്യൂഡെൽഹി: (www.kvartha.com 19.03.2022) പുതുതായി റിലീസ് ചെയ്ത 'ദി കശ്മീർ ഫയൽസ്' എന്ന സിനിമയിലേക്ക് സൗജന്യ ആക്‌സസ് നൽകുമെന്ന വ്യാജേന വാട്സ് ആപിലും മറ്റുസാമൂഹ്യ മാധ്യമങ്ങളിലും വരുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക് ചെയ്യരുതെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. വാട്സ് ആപിൽ അയക്കുന്ന മാൽവെയറിൽ ക്ലിക് ചെയ്യുന്നത് ഫോണുകൾ ഹാക് ചെയ്യുന്നതിനും മൊബൈൽ ഫോൺ നമ്പറുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അകൗണ്ടുകൾ ശൂന്യമാക്കുന്നതിനും കാരണമാകുമെന്ന് ഇവർ പറയുന്നു.
ലിങ്ക് ക്ലിക് ചെയ്യുമ്പോൾ, ഫോൺ ഉപയോക്താവ് അറിയാതെ ഒരു വൈറസ് ഫോണിലേക്ക് ഡൗൺലോഡ് ചെയ്യപ്പെടുന്നു. ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, അവ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കിംഗ് വിശദാംശങ്ങൾ രേഖപ്പെടുത്താൻ തുടങ്ങുന്നു, കൂടാതെ ബാങ്ക് അകൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്യുന്നു. തട്ടിപ്പുകാർക്ക് സ്ഥിരീകരണത്തിനായി ബാങ്ക് അയച്ച ഒടിപിയും മോഷ്ടിക്കാൻ കഴിയുമെന്ന് സൈബർ വിദഗ്ധർ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ഉത്തരേൻഡ്യയിൽ നിന്ന് വലിയ തോതിൽ റിപോർട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ധൻ ഡോ. അനന്ത് പ്രഭു ജി പറഞ്ഞു. മംഗ്ളൂറിൽ ചിലരും ഈ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തേ നോയിഡ അഡീഷനൽ ഡെപ്യൂടി പൊലീസ് കമീഷനർ രൺവിജയ് സിംഗും സമാന മുന്നറിയിപ്പ് നൽകിയിരുന്നു. സന്ദേശം അയച്ചത് പരിചിതമായ ആളാണെങ്കിൽ പോലും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക് ചെയ്യരുതെന്ന് വിദഗ്ധർ അറിയിച്ചു.

Keywords: News, National, New Delhi, Top-Headlines, Whatsapp, Bank, Film, Social Media, Mobile Phone, Hackers, WhatsApp link, The Kashmir Files, Bank Account, WhatsApp link for watching 'The Kashmir Files' for FREE could empty your bank account.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.