WhatsApp | വാട്സ്ആപ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത: ഇനി ക്രെഡിറ്റ് കാർഡ്, മറ്റ് യുപിഐ ആപ്പുകൾ എന്നിവ ഇതിലൂടെ ഉപയോഗിച്ച് പണമടയ്ക്കാം; സാധനങ്ങൾ വാങ്ങൽ മുതൽ ടിക്കറ്റ് ബുക്കിംഗ് വരെ ഒരു കുടക്കീഴിൽ
Sep 20, 2023, 22:23 IST
ന്യൂഡെൽഹി:(www.kvartha.com) ഉപഭോക്താക്കൾക്ക് ദിനംപ്രതി ഡിജിറ്റൽ പേയ്‌മെന്റുകൾ എളുപ്പമായിക്കൊണ്ടിരിക്കുകയാണ്. വാട്സ്ആപ് അതിന്റെ പ്ലാറ്റ്‌ഫോമിലൂടെ പേയ്‌മെന്റിന്റെ വ്യാപ്തി വിപുലീകരിച്ചിരിക്കുകയാണ് ഇപ്പോൾ. വാട്സ്ആപ് ഉപയോക്താക്കൾക്ക് യുപിഐ ആപ്പ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് ഓൺലൈൻ പേയ്‌മെന്റുകൾ നടത്താനാകും. ആപ്പിൽ ഷോപ്പിംഗ് മുതൽ ടിക്കറ്റ് ബുക്കിംഗ് വരെ നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയും
ഇതിനായി പേ യു, റേസർപേ (PayU, Razorpay) തുടങ്ങിയ ആഗോള പേയ്‌മെന്റ് കമ്പനികളുമായി കൈകോർത്തു. ഇതോടെ വാട്സ്ആപ് വഴി, ഉപയോക്താക്കൾക്ക് ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ എല്ലാത്തരം യുപിഐ ആപ്പുകളും ഉപയോഗിക്കാൻ കഴിയും. നേരത്തെ സ്ട്രൈപ്പുമായി ചേർന്ന് രണ്ട് രാജ്യങ്ങളിലെ ബിസിനസുകൾക്ക് പണമിടപാട് നടത്തുന്നതിന് ഇത്തരമൊരു സൗകര്യം ആരംഭിച്ചിരുന്നു.
സിംഗപ്പൂരിലും ബ്രസീലിലും ഉപയോക്താക്കൾക്ക് വാട്സ്ആപ് പ്ലാറ്റ്‌ഫോമിലൂടെ യുപിഐയും ഓൺലൈൻ ബാങ്കിംഗും ഉപയോഗിക്കാൻ കഴിയുന്നുണ്ട്. മുംബൈയിൽ നടന്ന ഒരു വെർച്വൽ ഇവന്റിൽ, മെറ്റയുടെ സ്ഥാപകനും സിഇഒയുമായ സുക്കർബർഗ്, ഇന്ത്യൻ ഉപയോക്താക്കൾക്ക് വാട്സ്ആപ് വഴി പണമടയ്ക്കാനുള്ള സൗകര്യം എളുപ്പമാക്കുമെന്ന് പറഞ്ഞിരുന്നു.
ഉപഭോക്താക്കൾക്ക് ബിസിനസ് അനുഭവം മെച്ചപ്പെടുത്തുന്ന പുതിയ ഫീച്ചർ വാട്സ്ആപ് ബുധനാഴ്ചയാണ് അവതരിപ്പിച്ചത്. നിലവിൽ 50 കോടി ഉപയോക്താക്കളാണ് രാജ്യത്ത് വാട്സ്ആപ് ഉപയോഗിക്കുന്നത്. നേരത്തെ 2020ൽ വാട്‌സ്ആപ്പ് യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സേവനം ആരംഭിച്ചിരുന്നു. കഴിഞ്ഞ വർഷം വരെ ഏകദേശം 10 കോടി ഉപയോക്താക്കൾ ഈ സൗകര്യം ഉപയോഗിച്ചു. എന്നിരുന്നാലും, ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ പേയ്‌മെന്റ് കമ്പനികളിൽ നിന്ന് കമ്പനി ഇതുവരെ കടുത്ത മത്സരമാണ് നേരിടുന്നത്.
News, News-Malayalam-News, National, National-News, WhatsApp, UPI apps, Technology, National News, WhatsApp users in India can now pay businesses with credit card, other UPI apps.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.