സൈന നെഹ്‌വാളിന് സ്വപ്‌ന സാക്ഷാത്ക്കാരം; ഷാരൂഖിനെ നേരിട്ട് കാണാന്‍ സാധിച്ചു,ഒപ്പം ബോളിവുഡിലെ മറ്റു വമ്പന്‍മാരേയും

 


ഹൈദരാബാദ്: (www.kvartha.com 18.09.2015) ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന് ഇത് സ്വപ്‌ന സാക്ഷാത്ക്കാരം. ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാനെ നേരിട്ടുകാണണമെന്ന താരത്തിന്റെ ആഗ്രഹം സഫലമായിരിക്കയാണ്. എന്നാല്‍ ഇപ്പോള്‍ സൈനക്ക് കിംഗ് ഖാനെ മാത്രമല്ല കാജോളിനെയും രോഹിത് ഷെട്ടിയെയും വരുണ്‍ ധവാനെയും നടി കൃതിയേയുമൊക്കെ കാണാന്‍ സാധിച്ചു. എല്ലാവരോടൊപ്പം നിന്ന് സൈന സെല്‍ഫിയും എടുത്തു.

ഇക്കാര്യം കാട്ടി സൈന ട്വിറ്ററില്‍ പോസ്റ്റിടുകയും ചെയ്തു. ദൈവമേ..ഞാന്‍ കണ്ടത് സ്വപ്‌നമായിരുന്നോ..ഷാരൂഖ് സാര്‍ നിങ്ങള്‍ ശരിക്കും വലിയൊരാളാണ്, എന്റെ ആഗ്രഹം സാധിച്ചു തന്നതില്‍ വളരെയധികം സന്തോഷമുണ്ട്..എന്നിങ്ങനെയായിരുന്നു സൈന ട്വിറ്ററില്‍ കുറിച്ചത്. ഒപ്പം ഷാരൂഖിനും താരങ്ങളെ കാണാന്‍ അവസരമൊരുക്കിയ രോഹിത് ഷെട്ടിക്കും സൈന നന്ദി അറിയിച്ചിട്ടുണ്ട്.

ദില്‍വാലേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചാണ് സൈനയ്ക്ക് ഷാരൂഖിനെയും മറ്റു താരങ്ങളേയും കാണാന്‍ സാധിച്ചത്. സംവിധായകന്‍ രോഹിത് ഷെട്ടിയാണ് ചിത്രത്തിന്റെ ഷൂട്ടിങ് കാണാന്‍ സൈനയ്ക്ക് അവസരമൊരുക്കിയത്. ഷാരൂഖിന്റെ കടുത്ത ആരാധികയായ സൈന നെഹ്‌വാളിന്റെ വലിയൊരു സ്വപ്‌നമായിരുന്നു ഷാരൂഖിനെ നേരിട്ട് കാണണം എന്നത് . സൈന ജപ്പാനിലെ ടൂര്‍ണമെന്റ് കഴിഞ്ഞ് വരുമ്പോഴാണ് ഷാരൂഖ് ഹൈദരാബാദില്‍ ഷൂട്ടിങ്ങിനെത്തുന്നുണ്ടെന്ന വിവരം അറിയുന്നത്. ഉടന്‍ സൈന ട്വിറ്ററിലൂടെ താരത്തെ കാണണമെന്ന ആഗ്രഹം ഷാരൂഖിനെ അറിയിച്ചു.

സൈനയുടെ ട്വീറ്റിനു മറുപടി അയച്ച ഷാരൂഖ് സൈന ഫ്രീയാകുമ്പോള്‍ പറഞ്ഞാല്‍ മതി, നേരിട്ട് കാണാമെന്നറിയിക്കുകയായിരുന്നു.


സൈന നെഹ്‌വാളിന് സ്വപ്‌ന സാക്ഷാത്ക്കാരം; ഷാരൂഖിനെ നേരിട്ട് കാണാന്‍ സാധിച്ചു,ഒപ്പം ബോളിവുഡിലെ മറ്റു വമ്പന്‍മാരേയും

സൈന നെഹ്‌വാളിന് സ്വപ്‌ന സാക്ഷാത്ക്കാരം; ഷാരൂഖിനെ നേരിട്ട് കാണാന്‍ സാധിച്ചു,ഒപ്പം ബോളിവുഡിലെ മറ്റു വമ്പന്‍മാരേയും

സൈന നെഹ്‌വാളിന് സ്വപ്‌ന സാക്ഷാത്ക്കാരം; ഷാരൂഖിനെ നേരിട്ട് കാണാന്‍ സാധിച്ചു,ഒപ്പം ബോളിവുഡിലെ മറ്റു വമ്പന്‍മാരേയും

Also Read:
പയ്യന്നൂര്‍ രാമന്തളിയില്‍ സി.പി.എം-എസ്.ഡി.പി.ഐ സംഘര്‍ഷം: ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; പോലീസ് ജീപ്പ് തകര്‍ത്തു, ഹര്‍ത്താല്‍ പൂര്‍ണം

Keywords:  When Shah Rukh Khan met his fan girl Saina Nehwal, Hyderabad, Twitter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia