Marburg virus | കോവിഡിനും വാനരവസൂരിയുടെ ഭീഷണിക്കുമിടയിൽ ആശങ്ക പടർത്തി മാർബർഗ് വൈറസ്; 2 രോഗികൾ മരിച്ചു; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടനയും; മരണനിരക്ക് 88 ശതമാനം വരെ! ലക്ഷണങ്ങൾ, പടരുന്നതെങ്ങനെ, കൂടുതൽ അറിയാം

 


ന്യൂഡെൽഹി: (www.kvartha.com) ലോകം ഇതുവരെ കോവിഡിനെ പൂർണമായി കീഴടക്കിയിട്ടില്ല. പല രാജ്യങ്ങളിലും കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നിനുപുറകെ ഒന്നായി പുതിയ വൈറസുകൾ വരുന്നു. ഇപ്പോൾ മാർബർഗ് വൈറസ് (Marburg Virus) എന്നൊരു വൈറസ് ലോകത്തിന് ആശങ്ക പടർത്തുകയാണ്. പശ്ചിമാഫ്രികൻ രാജ്യമായ ഘാനയിൽ മാർബർഗിന്റെ സംശയാസ്പദമായ രണ്ട് കേസുകൾ റിപോർട് ചെയ്തു. പുതിയ വൈറസിനെക്കുറിച്ച് ലോകാരോഗ്യ സംഘടനയും (WHO) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
        
Marburg virus | കോവിഡിനും വാനരവസൂരിയുടെ ഭീഷണിക്കുമിടയിൽ ആശങ്ക പടർത്തി മാർബർഗ് വൈറസ്; 2 രോഗികൾ മരിച്ചു; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടനയും; മരണനിരക്ക് 88 ശതമാനം വരെ! ലക്ഷണങ്ങൾ, പടരുന്നതെങ്ങനെ, കൂടുതൽ അറിയാം

എബോള വൈറസ് പോലുള്ള മറ്റ് പകർചവ്യാധികളേക്കാൾ വേഗത്തിൽ പടരാൻ മാർബർഗ് വൈറസിന് കഴിയുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. ഘാനയിൽ നിന്ന് സാംപിൾ എടുത്ത രണ്ട് പേർക്ക് മാർബർഗ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രണ്ട് രോഗികളും ഇപ്പോൾ മരിച്ചു. ഘാനയിൽ നിന്ന് എടുത്ത സാംപിളുകൾ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇവർ വയറിളക്കം, പനി, ഓക്കാനം, ഛർദി എന്നിവയുൾപെടെ നിരവധി ലക്ഷണങ്ങൾ പ്രകടിപ്പിച്ചതായി പ്രസ്താവനയിൽ പറയുന്നു.

പശ്ചിമാഫ്രികയിലെ മാർബർഗ്, എബോളയ്ക്ക് ശേഷം അതിവേഗം വളരുന്ന രണ്ടാമത്തെ രോഗമായി മാറുമെന്ന് ഭയക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 1967 മുതൽ ഡസൻ കണക്കിന് മാർബർഗ് കേസുകൾ ഉണ്ടായിട്ടുണ്ട്. തെക്കൻ ആഫ്രികയിലും കിഴക്കൻ ആഫ്രികയിലുമാണ് കൂടുതൽ കേസുകൾ കണ്ടെത്തിയത്. 24 ശതമാനം മുതൽ 88 ശതമാനം വരെ മരണനിരക്ക് ഉണ്ടെന്ന് വിദഗ്ധർ പറയുന്നു.

എന്താണ് മാർബർഗ് വൈറസ് രോഗം?

എബോള ഉൾപെടുന്ന ഫിലോവൈറസ് ഗ്രൂപിലാണ് മാർബർഗും. മാർവ്, റാവ് എന്നീ രണ്ട് വകഭേദങ്ങളുണ്ട്. പഴംതീനി വവ്വാലുകൾ വഴിയാണ് ഇത് മനുഷ്യരിലേക്ക് പടരുന്നത്. രോഗബാധിതരായ ആളുകളുടെ ശരീരസ്രവങ്ങളുമായും ഉപരിതലങ്ങളുമായും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് ആളുകൾക്കിടയിൽ പകരുന്നത്. അംഗോള, കെനിയ, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ദക്ഷിണാഫ്രിക, ഉഗാണ്ട എന്നിവിടങ്ങളിൽ മുമ്പ് വൈറസ് റിപോർട് ചെയ്തിട്ടുണ്ട്.

മാർബർഗിന്റെ ലക്ഷണങ്ങൾ

കടുത്ത പനി, കഠിനമായ തലവേദന, പേശിവേദനയ്‌ക്കൊപ്പം കടുത്ത അസ്വാസ്ഥ്യവും എന്നിവ സാധാരണ ലക്ഷണങ്ങളാണ്. കഠിനമായ വെള്ളമുള്ള വയറിളക്കം, വയറുവേദനയും മലബന്ധവും, ഓക്കാനം, ഛർദി എന്നിവ വൈറസ് ബാധിച്ച് മൂന്നാം ദിവസം കണ്ടേക്കാവുന്ന മറ്റ് ചില ലക്ഷണങ്ങളാണ്. മരണത്തിലേക്ക് നയിച്ച കേസുകളിൽ മൂക്ക്, മോണ, യോനി എന്നിവയുൾപെടെ ഒന്നിലധികം ഭാഗങ്ങളിൽ നിന്ന് രക്തസ്രാവം പോലുള്ള ലക്ഷണങ്ങളും റിപോർട് ചെയ്തിട്ടുണ്ട്. മാർബർഗ് അണുബാധയ്ക്കുള്ള വാക്സിൻ ഇതുവരെ വികസിപ്പിച്ചിട്ടില്ല.

Keywords: WHO: Ghana reports 2 suspected cases of Marburg virus, National, Newdelhi, News, Top-Headlines, Report, Virus, COVID19, WHO, West Bengal, Symptoms.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia