കോവിഡ് മരുന്നുകൾക്ക് ശശി തരൂരാണോ പേരിട്ടത്: ട്വിറ്ററില്‍ ശശി തരൂരിനെ ട്രോളി തെലുങ്കാന മന്ത്രി

 


ന്യൂഡെൽഹി: (www.kvartha.com 21.05.2021) കോവിഡ് വ്യാപിക്കുന്നതിനിടെ ഏറ്റവും പ്രധാനമായി ആവശ്യമാകുന്നത് കോവിഡ് മരുന്നുകളാണ്. എന്നാൽ ഈ മരുന്നുകളുടെ പേരിലാണ് ഇപ്പോൾ ട്വിറ്ററിൽ ട്രോളുകൾ. കോവിഡ് മരുന്നുകളുടെ പേരില്‍ ട്വിറ്ററില്‍ ശശി തരൂരിനെ ട്രോളി തെലുങ്കാന മന്ത്രി കെടി രാമറാവു രംഗത്തെത്തിയിരിക്കുകയാണ്. കടിച്ചാല്‍ പൊട്ടാത്ത കോവിഡ് മരുന്നുകൾക്ക് ശശി തരൂരാണോ പേരിട്ടതെന്ന് കെ ടി രാമറാവു ട്വിറ്ററില്‍ കുറിച്ചു.

കോവിഡ് മരുന്നുകൾക്ക് ശശി തരൂരാണോ പേരിട്ടത്: ട്വിറ്ററില്‍ ശശി തരൂരിനെ ട്രോളി തെലുങ്കാന മന്ത്രി

എന്നാല്‍ താന്‍ കുറ്റക്കാരനല്ലെന്ന് മറുപടി നല്‍കിയ ശശി തരൂ‍ർ, താനായിരുന്നെങ്കില്‍ കൊറോണിലെന്നോ ഗോകൊറോണാഗോയെന്നോ പേരിടുമായിരുന്നെന്നും ട്വീറ്റ് ചെയ്തു. രണ്ടുപേരുടെയും ട്വീറ്റുകൾ ആയിരക്കണക്കിന് പേരാണ് പങ്കുവച്ചത്. ഇതിന് നിരവധി പേർ രസകരമായ മറുപടികളും നൽകിയിട്ടുണ്ട്. ശശി തരൂരിന്റെ ട്വീറ്റുകളും ഇം​ഗ്ലീഷ് പദപ്രയോ​ഗങ്ങളും സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച വിഷയമാണ്.

Keywords:  News, New Delhi, Shashi Taroor, Twitter, India, National, COVID-19, Corona, Drugs, Who gives 'unpronounceable' names to Covid meds, asks KTR. Shashi Tharoor replies.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia