Savitri Jindal | സമ്പത്തിന്റെ വര്‍ധനയില്‍ വ്യവസായികളായ മുകേഷ് അംബാനിയെയും ഗൗതം അദാനിയെയും മറികടന്ന് ഒപി ജിന്‍ഡാല്‍ ഗ്രൂപ് ഉടമ സാവിത്രി ജിന്‍ഡാല്‍
Dec 20, 2023, 20:34 IST
ന്യൂഡെല്‍ഹി: (KVARTHA) സമ്പത്തിന്റെ വര്‍ധനയില്‍ വ്യവസായികളായ മുകേഷ് അംബാനിയെയും ഗൗതം അദാനിയെയും മറികടന്ന് ഒപി ജിന്‍ഡാല്‍ ഗ്രൂപ് ഉടമ സാവിത്രി ജിന്‍ഡാല്‍. 2023ല്‍ ആസ്തിയില്‍ 960 കോടി ഡോളറിന്റെ വര്‍ധനയാണ് ഇവര്‍ക്ക് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ മുകേഷ് അംബാനിയുടെ ആസ്തിയില്‍ 500 കോടി ഡോളറിന്റെ വര്‍ധന മാത്രമാണ് രേഖപ്പെടുത്തിയത്.
അതേസമയം ഇന്‍ഡ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന സ്ഥാനത്ത് മുകേഷ് അംബാനി തുടരുന്നതായും ബ്ലൂംബര്‍ഗിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പറയുന്നു. 9230 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി മൂല്യം. 2023ല്‍ ആസ്തിയില്‍ 500 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. സാവിത്രി ജിന്‍ഡാലിന്റെ ആസ്തി വര്‍ധനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് പകുതിയാണ്. 2023ല്‍ സാവിത്രി ജിന്‍ഡാലിന്റെ ആസ്തിയില്‍ 960 കോടി ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്.
73കാരിയായ സാവിത്രി ജിന്‍ഡാല്‍ ഇന്‍ഡ്യയിലെ സമ്പന്നരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. എന്നാല്‍ വനിതകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 2530 കോടി ഡോളറാണ് സാവിത്രി ജിന്‍ഡാലിന്റെ ആസ്തി മൂല്യം.
ഇന്‍ഡ്യയില്‍ ഒരു ബിസിനസുകാരിക്കും ഇല്ലാത്ത അത്യപൂര്‍വമായ നേട്ടമാണ് അവര്‍ സ്വന്തമാക്കിയത്. ജെ എസ് ഡബ്ല്യൂ, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, ജെ എസ് ഡബ്ല്യൂ എനര്‍ജി, ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്, അടക്കം നിയന്ത്രിക്കുന്ന ജിന്‍ഡാല്‍ ഗ്രൂപിന്റെ തലപ്പത്ത് നിര്‍ണായക പദവിയാണ് സാവിത്രി ജിന്‍ഡാല്‍ അലങ്കരിക്കുന്നത്.
2023ല്‍ ഗൗതം അദാനിയുടെ ആസ്തിയില്‍ ഇടിവ് നേരിട്ടു. അദാനി ഗ്രൂപിന്റെ കീഴിലുള്ള ലിസ്റ്റഡ് കംപനികള്‍ ഓഹരി വിപണിയില്‍ തിരിച്ചുകയറിയെങ്കിലും 2023ല്‍ ഗൗദം അദാനിയുടെ മൊത്തം ആസ്തിയില്‍ 3540 കോടി ഡോളറിന്റെ ഇടിവാണ് നേരിട്ടത്. സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് ഗൗതം അദാനി. 8510 കോടി ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി മൂല്യം.
സാവിത്രിയുടെ ജീവിതം ആരെയും പ്രചോദിപ്പിക്കുന്നതാണ്. സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമാണ് അവര്‍ക്കുള്ളത്. കോളജില്‍ പോയിട്ടില്ല. 2005ല്‍ ഭര്‍ത്താവിന്റെ മരണത്തോടെയാണ് അവര്‍ ബിസിനസ് ഏറ്റെടുത്തത്. വളരെ ചുരുങ്ങിയ കാലയളവില്‍ തന്നെ ഒപി ജിന്‍ഡാല്‍ ഗ്രൂപിന്റെ ചെയര്‍പേഴ്സന്‍ സാവിത്രി ജിന്‍ഡാല്‍ 18 ബില്യന്‍ ഡോളറിന്റെ ആസ്തിയിലേക്ക് കുതിച്ചുയര്‍ന്നു. ഫോര്‍ബ്സ് ഇന്‍ഡ്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ 2021-ല്‍ ഏഴാം സ്ഥാനത്തെത്തുകയും, ഫോര്‍ബ്സ് ബില്യണയര്‍മാരുടെ പട്ടികയില്‍ 91-ാം സ്ഥാനം നേടുകയും ചെയ്തു.
സാവിത്രി ജിന്‍ഡാലിന്റെ സമ്പത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂന്നിരട്ടിയായി, 2020-ല്‍ ഏകദേശം 4.8 ബില്യന്‍ ഡോളറില്‍ നിന്ന് 2022-ല്‍ 17.7 ബില്യന്‍ ഡോളറായി. 2018-ല്‍ 8.8 ബില്യന്‍ ഡോളറില്‍ നിന്ന് 2019-ല്‍ 5.9 ബില്യന്‍ ഡോളറായും 2020-ല്‍ 4.8 ഡോളറായും ആസ്തി കുറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ, സാവിത്രി ജിന്‍ഡാല്‍ തന്റെ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ കംപനിയെ അതിശയകരമായ വളര്‍ചയിലേക്ക് നയിച്ചു.
സാവിത്രിക്ക് ഒരിക്കലും കോളജില്‍ പോകാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അത് കംപനിയുടെ വളര്‍ചയ്ക്ക് തടസമായില്ല. കഠിനാധ്വാനമാണ് അവരെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. ജിന്‍ഡാല്‍ കുടുംബത്തിലെ മരുമകളുടെ നേതൃത്വത്തില്‍ ഒപി ജിന്‍ഡാല്‍ ഗ്രൂപിന്റെ വരുമാനം നാലിരട്ടിയായാണ് വര്‍ധിച്ചത്. 2005-ല്‍ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ ഭര്‍ത്താവ് ഓം പ്രകാശ് ജിന്‍ഡാല്‍ മരിച്ചതിന് ശേഷം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടം എന്നത് ശ്രദ്ദേയമാണ്.
ഓം പ്രകാശ് ജിന്‍ഡാല്‍ 55 വയസ്സുള്ളപ്പോഴാണ് മരിച്ചത്. അന്നുമുതല്‍, സാവിത്രി ജിന്‍ഡാല്‍ ഭര്‍ത്താവിന്റെ ബിസിനസിലെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തു. അമ്മയും ഭാര്യയുമായിരുന്ന ഒപി ജിന്‍ഡാല്‍ ഗ്രൂപ് ചെയര്‍പേഴ്സനെ സംബന്ധിച്ചിടത്തോളം ഇത് സമൂലമായ മാറ്റമാണ്, തന്റെ കുടുംബത്തിലെ സ്ത്രീകള്‍ പുറത്തിറങ്ങാന്‍ പോകുന്നില്ലെന്നായിരുന്നു കരുതിയിരുന്നത്. 'പുറത്തുള്ള എല്ലാ കാര്യങ്ങളും പുരുഷന്മാരുടെ ചുമതലയിലും സ്ത്രീകള്‍ വീടിന്റെ ചുമതലയുമായിരുന്നു ഏറ്റെടുത്തിരുന്നത് എന്ന് ഫോര്‍ബ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുകയുണ്ടായി.
ഒപി ജിന്‍ഡാലിന്റെ മരണമാണ് സാവിത്രിയുടെ ജീവിതത്തിലെ വഴിത്തിരിവായത്. അവര്‍ പിന്നീട് വീടിന് പുറത്തിറങ്ങുക മാത്രമല്ല, രാജ്യത്തെ ഏറ്റവും ധനികയായ സ്ത്രീയായി മാറുകയും ചെയ്തു. ഫോര്‍ബ്സിന്റെ ഇന്‍ഡ്യയിലെ ഏറ്റവും ധനികയായ വനിതകളുടെ പട്ടികയില്‍ കിരണ്‍ മജുംദാറും കൃഷ്ണ ഗോദ്റെജും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ അവര്‍ക്ക് പിന്നാലെയുണ്ട്.
ഒമ്പത് കുട്ടികളുടെ അമ്മയായ സാവിത്രി ജിന്‍ഡാലിന് നാല് ആണ്‍മക്കളുണ്ട് - പൃഥ്വിരാജ്, സജ്ജന്‍, രത്തന്‍, നവീന്‍ ജിന്‍ഡാല്‍. ഭര്‍ത്താവിന്റെ മരണശേഷം കംപനികള്‍ അവര്‍ നാല് ആണ്‍മക്കള്‍ക്കായി വീതിച്ചു. സജ്ജന്‍ ജിന്‍ഡാല്‍ ഖടണ സ്റ്റീല്‍ ഉള്‍പ്പെടെയുള്ള ഏറ്റവും വലിയ ആസ്തികള്‍ ഏറ്റെടുത്തു.
1950-ല്‍ അസമിലെ ടിന്‍സുകിയയില്‍ ജനിച്ച സാവിത്രി ജിന്‍ഡാല്‍ ബിസിനസിന് പുറമെ രാഷ്ട്രീയത്തിലും കഴിവ് തെളിയിച്ചു. ഒ പി ജിന്‍ഡാല്‍ ഹരിയാന സര്‍കാരിലെ മന്ത്രിയും ഹിസാര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗവുമായിരുന്നു, അദ്ദേഹത്തിന്റെ മരണശേഷം സാവിത്രി ജിന്‍ഡാല്‍ 2005-ല്‍ ഹിസാര്‍ മണ്ഡലത്തില്‍ നിന്ന് ഹരിയാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ അവര്‍ ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അംഗമാണ്.

Keywords: Who Is Savitri Jindal? India's Richest Woman With Net Worth More Than Mukesh Ambani, New Delhi, News, Savitri Jindal, Mukesh Ambani, Gautham Adani, Family, Industry, Business Woman, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.