Annamalai | തമിഴ് മണ്ണിൽ ഇക്കുറി താമര വിരിയുമോ? അണ്ണാമലൈയിൽ പ്രതീക്ഷയർപ്പിച്ച് ബിജെപി
Apr 17, 2024, 11:15 IST
/ നവോദിത്ത് ബാബു
ചെന്നൈ: (KVARTHA) തമിഴ് മണ്ണില്‍ താമര വിരിയുമോയെന്ന ചോദ്യം ദേശീയ രാഷ്ട്രീയത്തിൽ ഇപ്പോഴും സജീവമായി നിൽക്കുകയാണ്. പാർട്ടി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയെ മുന്‍നിര്‍ത്തിയാണ് ബി.ജെ.പിയുടെ പടയൊരുക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പിനായി തമിഴ്നാട്ടിൽ ബി.ജെ.പി ആദ്യം മാര്‍ക്ക് ചെയ്തിട്ട മണ്ഡലം കോയമ്പത്തൂരാണ്. സ്ഥാനാർത്ഥിയായി ബിജെപിയുടെ തമിഴ്‌നാട്ടിലെ ഫയര്‍ബ്രാന്‍ഡ് നേതാവ് അണ്ണാമലൈ തന്നെ ഇറക്കുകയും ചെയ്തു.
കേരളവും തമിഴ്‌നാടും ബിജെപിയുടെ വലിയ ലക്ഷ്യങ്ങളുടെ പട്ടികയിലുള്ള തെന്നിന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളാണ്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആ വലിയ നേട്ടത്തിലേക്കുള്ള ചുവടുറപ്പിക്കുകയാണ് പാര്‍ട്ടിയുടെ മുന്നിലെ പ്രധാന ലക്ഷ്യം. ഇതിനായി മണ്ഡലങ്ങളെ ഗ്രേഡ് അനുസരിച്ച് തിരിച്ച് പ്രവര്‍ത്തനം ഊര്‍ജിതമാക്കിയ ബിജെപി എ പ്ലസ് മണ്ഡലങ്ങളില്‍ മോദിയെ തന്നെ നേരിട്ടിറക്കിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. ബിജെപിയുടെ സൗത്ത് ഇന്ത്യൻ പ്ലാനിന്റെ ഭാഗമായി ഇതുവരെ അഞ്ച് തവണ കേരളത്തിലും ഏഴ് തവണ തമിഴ്നാട്ടിലും മോദി പ്രചാരണത്തിന് നേരിട്ടെത്തി.
ഇനിയും റാലികളും സമ്മേളനങ്ങളും അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. ലോക്സഭയിൽ ബിജെപിയുടെ അഭിമാന പോരാട്ടം നടക്കുന്നത് രാജ്യത്തിന്റെ തെക്കേയറ്റത്താണെന്നതാണ് യാഥാർത്ഥ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ആദ്യമേ മാറി നിന്ന സംസ്ഥാന അധ്യക്ഷനെ ദേശീയ നേതൃത്വം നേരിട്ട് നിര്‍ദേശിച്ചാണ് കോയമ്പത്തൂരിലിറക്കിയിരിക്കുന്നത്. കോയമ്പത്തൂരെന്നാല്‍ ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലമെന്ന് സാരം.
പല്ലടം, സുലൂര്‍, കൌണ്ടംപാളയം, കോയമ്പത്തൂര്‍ നോര്‍ത്ത്, കോയമ്പത്തൂര്‍ സൗത്ത്, സിംഗനെല്ലൂര്‍ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് കോയമ്പത്തൂര്‍ ലോക്‌സഭാ മണ്ഡലം. ഈ ആറ് നിയമസഭാ മണ്ഡലങ്ങളില്‍, കോയമ്പത്തൂര്‍ സൗത്തില്‍ ബിജെപിയുള്ളതൊഴിച്ചാല്‍ മറ്റ് അഞ്ചിടത്തും എഐഎഡിഎംകെയാണ് വിജയിച്ച് നില്‍ക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും സഖ്യത്തിലായിരുന്നു. എന്നാൽ സഖ്യം വിച്ഛേദിച്ചു എഐഡിഎംകെ ഇത്തവണ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.

Keywords: BJP, Annamalai, Coimbatore, Loksabha Election, Tamil Nadu, National, Kerala, Narendra Modi, Campaign, Palladam, Sulur, Koundampalayam, Singanallur, A I D M K, A D M K, Why BJP is fielding Annamalai from Coimbatore?.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.