Science | 'കെമിസ്ട്രി' എന്തുകൊണ്ട് 'രസതന്ത്രം' ആകുന്നു? പിന്നിലെ രഹസ്യങ്ങൾ!
● പദാർഥങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് രസതന്ത്രം അഥവാ രസായന ശാസ്ത്രം (Chemistry).
● രസം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മെര്‍ക്കു റിയെക്കുറിച്ചുള്ള പഠനം മാത്രമാണ് രസതന്ത്രം എന്ന തെറ്റിദ്ധാരണ ആ കാലത്തുണ്ടായിരുന്നു.
● ഈജിപ്തിലും റോമിലും , സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നമായി മെര്‍ക്കുറി ഉപയോഗപ്പെടുത്തിയിരുന്നു.
റോക്കി എറണാകുളം
(KVARTHA) ഇന്ന് നാം സ്‌കൂളുകളിലും കോളജുകളിലുമൊക്കെയായി ഒരുപാട് വിഷയങ്ങൾ പഠിക്കുന്നുണ്ട്. ഓരോ വിഷയവും ഒന്നിനൊന്ന് വ്യത്യാസപ്പെട്ടുമിരിക്കുന്നു. ഫിസിക്സ്, കെമിസ്ട്രി, മാത് സ് തുടങ്ങിയവയൊക്കെ അങ്ങനെ നമുക്ക് പഠിക്കേണ്ട വിഷയങ്ങളാണ്. പലർക്കും ചില പ്രത്യേക ശാസ്ത്ര വിഷയങ്ങളോട് ഒരു പ്രത്യേക മമത ഉണ്ടായേക്കാം. അവർ അതുകൊണ്ട് തന്നെ തനിക്ക് ഇഷ്ടപ്പെട്ട വിഷയങ്ങൾ എടുത്ത് ഉപരിപഠനത്തിന് ശ്രമിക്കുന്നതും നാം സാധാരണയായി കാണുന്ന വസ്തുതയാണ്.
ഈ അവസരത്തിൽ ഒരു പ്രത്യേക വിഷയത്തെക്കുറിച്ചുള്ള അറിവ് പകരുകയാണ് ഇവിടെ. അത് മറ്റൊന്നല്ല, കെമിസ്ട്രി ശാസ്ത്ര വിഷയ രസതന്ത്രം എന്ന പേരിൽ അറിയപ്പെടാൻ കാരണമെന്ത്?. കെമിസ്ട്രിയിൽ താല്പര്യമെടുത്ത് പഠിക്കുന്നവർ പോലും ഏറെ ചിന്തിക്കാത്ത ഒരു കാര്യമായിരിക്കും ഇത്. അതുമായി ബന്ധപ്പെട്ട ഒരു കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത്: 'പദാർഥങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് രസതന്ത്രം അഥവാ രസായന ശാസ്ത്രം (Chemistry).പഴയകാലം മുതലേ രസതന്ത്രമെന്ന പേരിലായിരുന്നു കെമിസ്ട്രി എന്ന ശാസ്ത്ര ശാഖ നമ്മുടെ നാട്ടില്‍ അറിയപ്പെട്ടിരുന്നത്. രസം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മെര്‍ക്കു റിയെക്കുറിച്ചുള്ള പഠനം മാത്രമാണ് രസതന്ത്രം എന്ന തെറ്റിദ്ധാരണ ആ കാലത്തുണ്ടായിരുന്നു. മെര്‍ക്കുറിക്ക് വിഭിന്നമായ പല സിദ്ധികളുമുണ്ടെന്ന് ആളുകൾ വിശ്വസിച്ചിരുന്നു.
ഇന്ത്യയിലും ചൈനയിലും പ്രാചീനകാലത്ത് തന്നെ സുലഭമാ യിരുന്ന മെര്‍ക്കുറി വൈവിധ്യമാര്‍ന്ന ആവശ്യ ങ്ങൾക്കായി ഉപയോഗപ്പെടുത്തിയിരുന്നു. ഭൂമിയില്‍ ആദ്യം രൂപപ്പെട്ട ദ്രവ്യം മെര്‍ക്കുറിയാ ണെന്നും അവയില്‍ നിന്നാണ് മറ്റുള്ള ദ്രവ്യങ്ങള്‍ രൂപപ്പെട്ടതെന്നും ആദ്യകാലത്തെ ആല്‍ക്കെമി സ്റ്റുകള്‍ വിശ്വസിച്ചിരുന്നു. ഈജിപ്തിലും റോമിലും , സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നമായി മെര്‍ക്കുറി ഉപയോഗപ്പെടുത്തിയിരുന്നു. 3500 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഈജിപ്ത്യന്‍ കല്ലറക ളില്‍ നിന്നും ഈ മൂലകത്തിന്റെ അവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്.
നാലാം നൂറ്റാണ്ടില്‍ ജീവിച്ചി രുന്ന പ്രസിദ്ധ ചൈനീസ് ആല്‍ക്കെമിസ്റ്റായ കെയോഹാങ് ജനങ്ങളുടെ പാദങ്ങളില്‍ മെര്‍ക്കുറി പുരട്ടിയിരുന്നു. ഇങ്ങനെ ചെയ്താല്‍ വെള്ളത്തിന് മുകളിലൂടെ നടക്കാന്‍ കഴിയുമെ ന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. തെര്‍മ്മോ മീറ്റര്‍,ബാരോ മീറ്റര്‍, സ്ഫിഗ്മോമാ നോമീറ്റര്‍,ഫ്‌ളോട്ട് വാല്‍വ്,കളര്‍ മീറ്റര്‍ ,ഫ്‌ളൂറ സെന്റ് ട്യൂബ്, മെര്‍ക്കുറി ലാമ്പുകള്‍, വിവിധ തരം പെയിന്റുകള്‍, സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്ന ങ്ങള്‍ തുടങ്ങിയ അനേകം വസ്തുക്കളില്‍ മെര്‍ക്കുറി ഉപയോഗപ്പെടുത്തുന്നുണ്ട്.
ആദ്യ കാലത്ത് വ്യാപകമായി പല്ലിന്റെ പോടുകള്‍ അടയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ഡെന്റല്‍ അമാല്‍ഗത്തില്‍ മെര്‍ക്കുറി അടങ്ങിയിട്ടുണ്ട്. ലിക്വിഡ് മിറര്‍ ടെലിസ്‌കോപ്പുകളില്‍ മെര്‍ക്കുറി ഒരു മുഖ്യ ഘടകമാണ്. രസത്തിലെ സള്‍ഫറിന്റെ അളവില്‍ മാറ്റം വരു ത്തി ഏത് ലോഹവും നിര്‍മ്മിക്കാന്‍ സാധിക്കു മെന്നും അവയില്‍ ഏറ്റവും ശുദ്ധമായത് സ്വര്‍ണ്ണ മാണെന്നുമുള്ള ആല്‍ക്കെമിസ്റ്റുകളുടെ വിശ്വാ സമാണ് കെമിസ്ട്രിയെന്ന ശാസ്ത്രശാഖയുടെ ഉദയത്തിന് കാരണമായത്.
മെര്‍ക്കുറിയെ ഉപയോഗപ്പെടുത്തി സ്വര്‍ണ്ണം നിര്‍മ്മിക്കാനുള്ള പരീക്ഷണങ്ങള്‍ അനേകം മൂലകങ്ങളുടെ കണ്ടെത്തലിന് കാരണമായി. ഇനി മറ്റൊരു കാര്യം കൂടി സൂചിപ്പിക്കുന്നു. ഭൂമി എന്നർത്ഥമുള്ള കെം (kēme) എന്ന ഈജിപ് ഷ്യൻ പദത്തിൽ നിന്നാണ് കെമിസ്ട്രി എന്ന ഇംഗ്ലീഷ് നാമം ഈ ശാസ്ത്രശാഖക്ക് ലഭിച്ചത്. ഏഴാം ശതാബ്ദത്തിൽ ഈജിപ്റ്റും മറ്റ് പൗര സ്ത്യരാജ്യങ്ങളും അറബികൾ കീഴ്പ്പെടുത്തി. ഇതിനെത്തുടർന്ന് ഈജിപ്റ്റ്കാർക്ക് സ്വന്തമായിരുന്ന അറിവുകൾ ഉപയോഗിച്ച് അറബികൾ പലതരത്തിലുള്ള ലവണങ്ങൾ, നൈട്രിക് ആസിഡ് എന്നിവയുൾപ്പെടെ ഒട്ടേറെ പുതിയ വസ്തുക്കൾ നിർമ്മിക്കാൻ തുടങ്ങി.
ഈജിപ്റ്റു കാർ അവരുടെ തത്ത്വ സംഹിതകളേയും പരീക്ഷണങ്ങളേയും വിളിക്കുവാൻ ഉപയോഗിച്ചിരുന്ന കമി എന്ന വാക്കിനുമുൻപിൽ അൽ എന്ന അറബിക് വാക്ക് ചേർത്തു കൊണ്ട് അറബികൾ ഈ വാക്കിനെ ആൽക്കെമി എന്ന് നവീകരിച്ചു. ഈ പഠനങ്ങളാണ് രസത്രന്ത്രമായി പരിണമിച്ചത്. ഇതാണ് മറ്റൊരു വാദഗതി'.
ഇതാണ് ആ കുറിപ്പ്. ഈ വിവരങ്ങളെല്ലാം രസതന്ത്രത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമാണ്. അതുകൊണ്ട്, രസതന്ത്രം ഒരു പ്രധാന ശാസ്ത്ര ശാഖയാണെന്നും അതിന്റെ ചരിത്രവും വളർച്ചയും പഠിക്കേണ്ടത് അത്യാവശ്യമാണെന്നും മനസ്സിലാക്കാം.
ഈ ലേഖനം കൂടുതൽ പേരിലേയ്ക്ക് എത്തിക്കാൻ ശ്രദ്ധിക്കുമല്ലോ.
#Chemistry, #Rasathranthram, #Alchemy, #Mercury, #ScienceHistory, #ArabicInfluence