Standing & Drinking | നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് നിങ്ങൾക്ക് ദോഷകരമാകുന്നത് എന്തുകൊണ്ട് ? ആയുർവേദം പറയുന്നത് ഇങ്ങനെ

 


ന്യൂഡെൽഹി: (KVARTHA) സുപ്രധാന അവയവങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുന്നതിനാൽ വെള്ളം നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ദഹനം, മെറ്റബോളിസം, ശരീരഭാരം കുറയ്ക്കൽ തുടങ്ങിയ ശരീരത്തിൻ്റെ അവശ്യ പ്രവർത്തനങ്ങളിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുക മാത്രമല്ല, നിർജലീകരണത്തിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. നിർജലീകരണം മലബന്ധം, ക്ഷീണം മുതലായ വയറ്റിലെ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു, ചില സന്ദർഭങ്ങളിൽ മാരകമായേക്കാം.

Standing & Drinking | നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് നിങ്ങൾക്ക് ദോഷകരമാകുന്നത് എന്തുകൊണ്ട് ? ആയുർവേദം പറയുന്നത് ഇങ്ങനെ

അവയവങ്ങൾക്ക് ജലാംശം നൽകുന്നതിനു പുറമേ, വെള്ളം ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുകയും ശരീര താപനില നിയന്ത്രിക്കുകയും കോശങ്ങളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാത്തതിന് പാർശ്വഫലങ്ങളുണ്ടാകുമെങ്കിലും, നമ്മൾ അത് എങ്ങനെ കുടിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ആയുർവേദമനുസരിച്ച്, വെള്ളം കുടിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന രീതി നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്നു.

നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് നല്ലതല്ല

നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ബാധിക്കുമെന്ന് ആയുർവേദം പറയുന്നു. ഇങ്ങനെ കുടിക്കുമ്പോൾ, വെള്ളം വളരെ ശക്തിയോടെയും വേഗത്തിലും ശരീരത്തിൽ പ്രവേശിച്ച് നേരിട്ട് വയറ്റിലേക്ക് പോകുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് കാരണം സന്ധികളിൽ ജലം അടിഞ്ഞുകൂടുമെന്നും അതുവഴി നിങ്ങൾക്ക് സന്ധിവാതം ഉണ്ടാകാമെന്നും ആയുർവേദം വ്യക്തമാക്കുന്നു. കൂടാതെ ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥയെ തടസപ്പെടുത്തുകയും എല്ലുകളിലും സന്ധികളിലും വേദനയും വീക്കവും ഉണ്ടാക്കുന്ന ടോക്‌സിൻ വർധിപ്പിക്കുകയും ചെയ്യുന്നു.

കിഡ്‌നി സംബന്ധമായ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ, നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് കൂടുതൽ ദോഷം ചെയ്യും. ഇത് വൃക്കകൾക്ക് ഗുരുതരമായ തകരാറുണ്ടാക്കും. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് വൃക്ക, ശ്വാസകോശം മുതൽ ദഹനം വരെയുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകും. സുഖമായി ഇരുന്നുകൊണ്ട് സാവധാനം വെള്ളം കുടിക്കാൻ ആയുർവേദം ഉപദേശിച്ചതിൻ്റെ കാരണം ഇതാണ്. ഇരുന്ന് വെള്ളം കുടിച്ചാലേ മനുഷ്യ ശരീരത്തിന് ഗുണം ലഭിക്കൂ എന്ന് ആയുർവേദ വിദഗ്ധർ പറയുന്നു.

ഇരുന്ന് കുടിക്കുന്നത് പേശികളെയും നാഡീവ്യവസ്ഥയെയും ശാന്തമാക്കാനും ഭക്ഷണം ദഹിപ്പിക്കാനും സഹായിക്കുന്നു. വൃക്കകളിൽ ഇത് സമ്മർദം ചെലുത്തുന്നില്ലെന്നും ആയുർവേദം വിശദീകരിക്കുന്നു. ഒരിക്കലും ഒറ്റ ശ്വാസത്തിൽ വലിയ അളവിൽ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. ഇത് അപകടത്തിന് കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Keywords:  News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Drinking Water, Health, Lifestyle,  New Delhi,  Ayurveda, Why Is Drinking Water While Standing Bad For You According To Ayurveda?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia