ഒവൈസിക്കും മഹേഷ് ശര്‍മ്മയ്ക്കും ദാദ്രിയിലേയ്ക്ക് സ്വാഗതം; അഖ്‌ലാഖിന്റെ കുടുംബത്തെ കാണാനെത്തിയ കേജരിവാളിനെ പോലീസ് തടഞ്ഞു

 


ബസെര: (www.kvartha.com 03.10.2015) ബീഫ് കഴിച്ചെന്നാരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന അഖ്‌ലാഖിന്റെ കുടുംബത്തെ കാണാന്‍ രാഷ്ട്രീയ നേതാക്കളുടെ ഒഴുക്ക്. എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി മുതല്‍ ബിജെപി നേതാവ് മഹേഷ് ശര്‍മ്മ വരെ ദാദ്രിയില്‍ അഖ്‌ലാക്കിന്റെ വീട്ടിലെത്തി.

അഖ്‌ലാഖിന്റെ മരണം ആകസ്മികമാണെന്ന പ്രസ്താവന നടത്തിയ നേതാവാണ് മഹേഷ് ശര്‍മ്മ. കേന്ദ്രമന്ത്രികൂടിയാണിദ്ദേഹം.

ഒവൈസിക്കും മഹേഷ് ശര്‍മ്മയ്ക്കും ദാദ്രിയിലേയ്ക്ക് സ്വാഗതം; അഖ്‌ലാഖിന്റെ കുടുംബത്തെ കാണാനെത്തിയ കേജരിവാളിനെ പോലീസ് തടഞ്ഞു

അതേസമയം ദാദ്രിയിലേയ്ക്ക് എത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ പോലീസ് തടഞ്ഞു. കുമാര്‍ വിശ്വാസും സഞ്ജയ് സിംഗും കേജരിവാളിനൊപ്പമുണ്ടായിരുന്നു. കേജരിവാളിനേയും സംഘത്തേയും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേയ്ക്കാണ് പോലീസ് കൂട്ടിക്കൊണ്ടുപോയത്.

അതേസമയം കേജരിവാളിനെ തടഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ സുരക്ഷ മുന്‍ നിര്‍ത്തി ഉപദേശിക്കുക മാത്രമാണുണ്ടായതെന്നും പോലീസ് പറഞ്ഞു.

SUMMARY: BASERA: Delhi Chief Minister Arvind Kejriwal was stopped today from entering Basera village in Dadri, on the outskirts of Delhi, where he had gone to meet the family of Mohammad Iqlakh, who was killed by a mob earlier this week allegedly over rumours that he had eaten beef.

Keywords: Dadri murder, Muhammed Akhlaq, Family, Visit, Rahul Gandhi, BJP, Congress, Arvind Kejriwal,


'Why Me?' Asks Arvind Kejriwal After He Was Stopped From Entering #Dadri Village Read: http://goo.gl/ld45Px
Posted by NDTV on Saturday, October 3, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia