നിതീഷ് കുമാറും കേജരിവാളായി!

 


പാറ്റ്‌ന: (www.kvartha.com 20/02/2015) മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ കേജരിവാളായി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പാത പിന്തുടര്‍ന്ന് ബീഹാറിലെ ജനങ്ങളോട് നിതീഷ് കുമാര്‍ ക്ഷമാപണം നടത്തി. കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.

തുടര്‍ന്ന് തന്റെ വിശ്വസ്തനായ ജിതന്‍ രാം മഞ്ജിയെ നിതീഷ് മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കുകയായിരുന്നു. എന്നാല്‍ നിതീഷ് കുമാറുമായുണ്ടായ അഭിപ്രായ ഭിന്നത് ഒടുവില്‍ മഞ്ജിയുടെ രാജിയില്‍ കൊണ്ടെത്തിക്കുകയായിരുന്നു.

ഇന്ന് (വെള്ളിയാഴ്ച) ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസവോട്ട് തേടുന്നതിന് തൊട്ടുമുന്‍പാണ് മഞ്ജി രാജിവെച്ചത്.

കൂപ്പുകൈകളോടെ ഞാന്‍ ബീഹാറിലെ ജനങ്ങളോട് മാപ്പപേക്ഷിക്കുന്നു. മുഖ്യമന്ത്രി പദവി ഉപേക്ഷിച്ചത് തെറ്റായിപ്പോയി. എന്നോട് ക്ഷമിക്കണം നിതീഷ് കുമാര്‍ പറഞ്ഞു.

നിതീഷ് കുമാറും കേജരിവാളായി!ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ രാം മഞ്ജി രാജിവെച്ചതിന് തൊട്ടുപിന്നാലെയായിരുന്നു നിതീഷ് കുമാറിന്റെ വാര്‍ത്താസമ്മേളനം.

SUMMARY: It was deja vu in Bihar on Friday as Janata Dal-United leader Nitish Kumar did an Arvind Kejriwal and apologised to the people of the state for quitting chief ministership after his party's poor show in the Lok Sabha elections last year.

Keywords: Bihar, Nitish Kumar, JD-U Legislature Party Leader, Chief Minister, Jitan Ram Manjhi, Governor, Keshari Nath Tripathi, President Pranab Mukherji, MLAs, Bihar crisis
Bihar political crisis, Nitish Kumar, Jitan Ram Manjhi, Rift in JD(U)
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia