നെഞ്ചുവേദന അനുഭവപ്പെട്ട സോണിയാ ഗാന്ധിക്ക് എന്തുകൊണ്ട് ആംബുലന്‍സ് അനുവദിച്ചില്ല?
Aug 28, 2013, 01:01 IST
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട സോണിയാ ഗാന്ധിക്ക് എന്തുകൊണ്ടാണ് ആംബുലന്‍സ് അനുവദിക്കാഞ്ഞതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. മോഡിയുടെ ചോദ്യം പാര്‍ലമെന്റിലെ അടിയന്തിര വൈദ്യ സഹായ സജ്ജീകരണങ്ങളുടെ പോരായ്മകളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.
പാര്‍ലമെന്റില്‍ വച്ച് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെതുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടാണ് സോണിയാ ഗാന്ധിയെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചത്. പാര്‍ലമെന്റിന്റെ നടകള്‍ വളരെ പ്രയാസപ്പെട്ട് ഇറങ്ങുന്ന സോണിയയുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ സം പ്രേക്ഷണം ചെയ്തിരുന്നു.
കേന്ദ്രമന്ത്രി കുമാരി സെല്‍ജയുടെ കൈപിടിച്ച് നടകളിറങ്ങിയ സോണിയയെ രാഹുലും അനുഗമിച്ചിരുന്നു. അഞ്ച് മണിക്കൂര്‍ എ.ഐ.ഐ.എം.എസില്‍ തങ്ങിയ സോണിയയെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
പാര്‍ലമെന്റില്‍ നിന്നും എ.ഐ.ഐ.എം.എസിലേയ്ക്ക് എത്തിക്കാന്‍ കാറിനുപകരം സര്‍വ്വ സജ്ജീകരണങ്ങളോടും കൂടിയ ആംബുലന്‍സ് ലഭ്യമാക്കേണ്ടതായിരുന്നുവെന്ന് മോഡി ചൂണ്ടിക്കാട്ടി. മാത്രമല്ല പാര്‍ലമെന്റിനു പുറത്തേയ്ക്ക് സോണിയയെ എത്തിക്കാന്‍ വീല്‍ ചെയറോ സ്‌ട്രെച്ചറോ എത്തിച്ചില്ലെന്നും മോഡി പറഞ്ഞു. മോഡിയുടെ പരാമര്‍ശങ്ങള്‍ പാര്‍ലമെന്റില്‍ ഒരുക്കേണ്ട അടിയന്തിര വൈദ്യ സജ്ജീകരണങ്ങളുടെ ആവശ്യകതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.
SUMMARY: New Delhi: Gujarat Chief Minister Narendra Modi has raised a very valid question on whether parliament is well equipped to handle medical emergencies or not. And if it is well equipped, why was Sonia Gandhi not sent to hospital in an ambulance?
Keywords: New Delhi, Sonia Gandhi, Hospital, Rahul Gandhi, Food Security bill, Vayalar Ravi, Congress, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.