Suresh Gopi | രക്ഷാപ്രവര്‍ത്തനത്തിന് ദുരന്തനിവാരണസേനയെ എന്തുകൊണ്ട് ഉപയോഗിച്ചില്ല; കര്‍ണാടകയിലുണ്ടായ മണ്ണിടിച്ചിലില്‍ മലയാളിയായ അര്‍ജുന്‍ കുടുങ്ങിയ സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി
ബംഗളൂരു: (KVARTHA) കര്‍ണാടകയിലെ (Karnataka) ഷിരൂരില്‍ (Shiroor) ദേശീയപാതയിലെ മണ്ണിടിച്ചില്‍ (Landslides) അപകടത്തില്‍പ്പെട്ടുവെന്ന് (Accident) കരുതുന്ന കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ (Kozhikode Kannadikkal Native) ലോറി ഡ്രൈവര്‍ അര്‍ജുന്റെ (Lorry Driver Arjun) രക്ഷാപ്രവര്‍ത്തനവുമായി (Rescue Operation) ബന്ധപ്പെട്ട് പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി (Union Minister Suresh Gopi) രംഗത്ത്. രക്ഷാപ്രവര്‍ത്തനത്തിന് ദുരന്തനിവാരണസേനയെ (Disaster Response Force) എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് (Media) പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപിയുടെ വാക്കുകള്‍:
നമുക്ക് ദുരന്തനിവാരണ സേന ഉണ്ട്. അത് വെള്ളപ്പൊക്കമോ കടല്‍ക്ഷോപമോ വരുമ്പോള്‍ മാത്രം പ്രവര്‍ത്തിക്കേണ്ടവയല്ല. ഇങ്ങനെയുള്ള വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ അവരെ കൊണ്ടുവരാന്‍ സാധിക്കണം. ഇത് എന്തുകൊണ്ട് നടന്നില്ലായെന്ന് മനസ്സിലാകുന്നില്ല. അത് അന്വേഷിക്കണം. ഇക്കാര്യത്തില്‍ കേരള സര്‍കാരിനെ തീര്‍ത്തും കുറ്റം പറയാന്‍ കഴിയില്ല. കാരണം അത് നമ്മുടെ പരിധിയല്ല, അവര്‍ അതിനുവേണ്ടി ശ്രമിക്കുന്ന ആര്‍ജവമാണ് പ്രധാനം. ആ ആര്‍ജവം കാട്ടിയിട്ടുണ്ടെങ്കില്‍ ഇത് നടക്കേണ്ടതാണ്. എന്നിട്ടും എന്തുകൊണ്ട് നടന്നില്ലായെന്നുള്ളതിന് വിലയിരുത്തല്‍ ഉണ്ടാകണം- എന്നും സുരേഷ് ഗോപി പറഞ്ഞു.
മണ്ണിടിച്ചിലില്‍ കുടുങ്ങിയെന്ന് സംശയിക്കുന്ന അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ലോറി മണ്ണിനടിയിലാണെന്നാണ് സൂചന. ലോറിയില്‍ നിന്നുള്ള ജി പി എസ് സിഗ്‌നല്‍ അവസാനമായി ലഭിച്ചത് മണ്ണിടിച്ചില്‍ നടന്ന സ്ഥലത്തുനിന്നാണെന്നതാണ് സംശയത്തിന് കാരണം.
അര്‍ജുനെ കാണാനില്ലെന്ന് ബന്ധുക്കള്‍ രക്ഷാപ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായി മൂന്നാം ദിവസവും തിരച്ചില്‍ തുടരുകയാണ്. ഒരു കുടുംബത്തിലെ അഞ്ചുപേരുടെ ഉള്‍പെടെ പത്ത് മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം പുറത്തെടുത്തിരുന്നു. ഇതിനിടെയാണ് അര്‍ജുനും അപകടത്തില്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന ആശങ്ക ഉയര്‍ന്നത്.
നേവി ഡൈവര്‍മാര്‍ക്ക് പുറമെ 100 അംഗം എന്‍ഡിആര്‍എഫ് സംഘമാണ് മണ്ണ് നീക്കിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിരിക്കുന്നത്. എഡിജിപി ആര്‍ സുരേന്ദ്രയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
നേവിയുടെ ഡൈവര്‍മാര്‍ ഗംഗാവാലി പുഴയിലിറങ്ങി നടത്തിയ പരിശോധനയില്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു. നേവിയുടെ ഡൈവര്‍മാര്‍ പുഴിയിലിറങ്ങി പരിശോധിച്ചുവെന്നും ലോറി കണ്ടെത്താനായിട്ടില്ലെന്നും ഉത്തര കന്നട ജില്ലാ കലക്ടര്‍ ലക്ഷ്മി പ്രിയയും മാധ്യമങ്ങളോട് പറഞ്ഞു. മണ്ണിനടിയില്‍ ലോറി ഉണ്ടോയെന്ന് ഉറപ്പുവരുത്താന്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ എത്തിച്ച് പരിശോധന നടത്തുമെന്നും കലക്ടര്‍ അറിയിച്ചു.
മെറ്റല്‍ ഡിറ്റക്ടറുകള്‍ ചിത്രദുര്‍ഗയില്‍ നിന്നും മംഗ്ലൂരില്‍ നിന്നും എത്തിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. റോഡിലേക്ക് ഇടിഞ്ഞ മണ്ണിനടിയില്‍ ലോറി ഉണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അര്‍ജുന്റെ കുടുംബം.