മക്കളും മരുമക്കളും ചേര്‍ന്ന് വിധവയെ പകുതി വിവസ്ത്രയാക്കി തെരുവിലൂടെ നടത്തിച്ചു
Aug 24, 2012, 21:34 IST
പാറ്റ്ന(ബീഹാര്‍): മക്കളും മരുമക്കളും ചേര്‍ന്ന് മദ്ധ്യവയസ്കയായ വിധവയെ പകുതി വിവസ്ത്രയാക്കി തെരുവിലൂടെ നടത്തിച്ചു. ബീഹാറിലെ ഗയ ജില്ലയിലാണ് സംഭവം നടന്നത്. സോന്മ ദേവി എന്ന വിധവയാണ് മക്കളുടെ പീഡനത്തിനിരയായത്. സോന്മ ദേവിയുടെ സ്വത്ത് കവര്‍ന്നെടുക്കാന്‍ വേണ്ടിയാണ് മക്കള്‍ തന്നെ പീഡിപ്പിച്ചതെന്ന് സോന്മ പോലീസില്‍ മൊഴി നല്‍കി.
സോന്മയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം മുടി മുറിക്കുകയും പകുതി വിവസ്ത്രയാക്കി തെരുവിലൂടെ നടത്തുകയുമായിരുന്നു. സോന്മയുടെ പരാതിയെത്തുടര്‍ന്ന് ഇവരുടെ മൂന്ന് ആണ്മക്കളേയും അവരുടെ ഭാര്യമാരേയും പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ സോന്മ ദേവി ഇപ്പോള്‍ ഗയയിലെ അനുഗ്രഹ് നരേന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. അറസ്റ്റിലായ മക്കളേയും മരുമക്കളേയും കോടതി 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.
English Summery

Patna: In a shocking incident, a middle-aged Dalit woman was publically beaten and paraded half dressless in Bihar's Gaya district by her sons and daughters-in-law on Wednesday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.