Tragedy | കൊല്ലപ്പെട്ട രേണുകസ്വാമിയുടെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കി; എന്റെ മകന്‍ തിരിച്ചെത്തിയെന്ന് പിതാവ്
● ഭര്‍ത്താവ് കൊല്ലപ്പെടുമ്പോള്‍ 5 മാസം ഗര്‍ഭിണിയായിരുന്നു.
● ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കും നന്ദി പറഞ്ഞ് രേണുകസ്വാമിയുടെ പിതാവ്.
● കഴിഞ്ഞ ജൂണിലാണ് 33 കാരനായ ആരാധകന്‍ കൊല്ലപ്പെട്ടത്.
ബെംഗളൂരു: (KVARTHA) കന്നഡ നടന്‍ ദര്‍ശന്റെ കൊല്ലപ്പെട്ട ആരാധകന്‍ രേണുകസ്വാമിക്ക് (Renukaswamy-33) ആണ്‍കുഞ്ഞ് പിറന്നു. രേണുകസ്വാമിയുടെ ഭാര്യ സഹാന ബുധനാഴ്ച കര്‍ണാടകയിലെ ആശുപത്രിയില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കി. ഭര്‍ത്താവ് കൊല്ലപ്പെടുമ്പോള്‍ സഹന (Sahana) അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു.
'എന്റെ മകന്‍ തിരിച്ചെത്തിയതുപോലെ സന്തോഷം തോന്നി... എന്റെ മകന്‍ ഒരു കുഞ്ഞിന്റെ രൂപത്തില്‍ തിരിച്ചെത്തി. വൈകുന്നേരം 6:55 ന് അവള്‍ കുഞ്ഞിന് ജന്മം നല്‍കി, 'അദ്ദേഹത്തിന്റെ പിതാവ് കാശിനാഥ് ശിവനഗൗഡര്‍ മാധ്യമപ്രവര്‍ത്തകരോട് വൈകാരികമായി പറഞ്ഞു.
തന്റെ മരുമകളെ പരിചരിച്ചതിനും സൗജന്യ ചികിത്സ നല്‍കിയതിനും ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അറിയിച്ചു.
കഴിഞ്ഞ ജൂണിലാണ് സുഹൃത്തായ നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന് ആരോപിച്ച് രേണുകസ്വാമിയെ ദര്‍ശനും സംഘവും തട്ടി കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയതെന്നാണ് കേസ്.
കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്. കന്നഡ നടന്‍ ദര്‍ശനും സുഹൃത്ത് പവിത്ര ഗൗഡയും കേസില്‍ പ്രതികളായ മറ്റ് 15 പേരും ഇപ്പോള്‍ ജയിലിലാണ്. കൊലക്കേസില്‍ നടനും കൂട്ടുപ്രതിയുമായ പവിത്ര ഗൗഡയും സമര്‍പ്പിച്ച ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ സിവില്‍ കോടതി തള്ളിയിരുന്നു.
#Darshan #KannadaCinema #murdercase #India #baby #hope #tragedy #family