പാല്‍ വാങ്ങാന്‍ കാശ് ചോദിച്ച ഭാര്യയെ ജിവനോടെ കത്തിച്ചു

 


പൂനെ: (www.kvartha.com 03.12.2016) പാല്‍ വാങ്ങാന്‍ പണം ചോദിച്ചതിന് ഭര്‍ത്താവ് ഭാര്യയെ ജീവനോടെ കത്തിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. 80 ശതമാനം പൊള്ളലേറ്റ യുവതി വ്യാഴാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങി.

21 വയസുള്ള രേഖ യാദവാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഷാഹാജി യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പാല്‍ വാങ്ങാന്‍ കാശ് ചോദിച്ച ഭാര്യയെ ജിവനോടെ കത്തിച്ചു

ദമ്പതികള്‍ പലപ്പോഴും പരസ്പരം വഴക്കടിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവ ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഒടുവില്‍ രേഖയുടെ പിതാവെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. എന്നാല്‍ പിതാവ് മടങ്ങിയതോടെ വീണ്ടും പ്രശ്‌നം തലപൊക്കുകയും ചെയ്തുവെന്നാണ് മൊഴി.

പിതാവ് മടങ്ങിയതിന് പിന്നാലെ ഷാഹാജി ഭാര്യയോട് ചായയെടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചായയെടുക്കാന്‍ പാലില്ലെന്നും പാല്‍ വാങ്ങാന്‍ പണം വേണമെന്നും രേഖ ആവശ്യപ്പെട്ടതോടെ ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചുവെന്നാണ് മൊഴി.

SUMMARY: A man set his wife on fire after pouring kerosene on her when she asked for money to purchase milk on Thursday morning. The woman succumbed to 80 per cent of the burns late on Thursday night.

Keywords: National, Kerosene, Set fire
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia