'10 വര്‍ഷത്തിടെ വന്യജീവി ആക്രമണത്തിൽ നഷ്ടപ്പെട്ടത് 1300 മനുഷ്യജീവനുകള്‍'; മനുഷ്യരെ മറന്ന് മൃഗങ്ങളെ സംരക്ഷിക്കുന്ന നിയമം എത്രയും വേഗം പൊളിച്ചെഴുതണമെന്ന് ജോസ് കെ മാണി രാജ്യസഭയിൽ; സംസാരിക്കാൻ 2 മിനിറ്റ് മാത്രം അനുവദിച്ചതിനെതിരെ എം പിയുടെ പ്രതിഷേധം

 


ന്യൂഡെൽഹി: (www.kvartha.com 10.02.2022) അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം പി രാജ്യസഭയിൽ പറഞ്ഞു. വന്യ ജീവി ആക്രമണം കേരളത്തില്‍ ഒരു മനുഷ്യാവകാശ പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും വിഷയത്തില്‍ മനുഷ്യരെ മറന്നുകൊണ്ട് മൃഗങ്ങളെ സംരക്ഷിക്കുന്ന നിയമം എത്രയും വേഗം പൊളിച്ചെഴുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
'10 വര്‍ഷത്തിടെ വന്യജീവി ആക്രമണത്തിൽ നഷ്ടപ്പെട്ടത് 1300 മനുഷ്യജീവനുകള്‍'; മനുഷ്യരെ മറന്ന് മൃഗങ്ങളെ സംരക്ഷിക്കുന്ന നിയമം എത്രയും വേഗം പൊളിച്ചെഴുതണമെന്ന് ജോസ് കെ മാണി രാജ്യസഭയിൽ; സംസാരിക്കാൻ 2 മിനിറ്റ് മാത്രം അനുവദിച്ചതിനെതിരെ എം പിയുടെ പ്രതിഷേധം

1972 ലെ വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്‌കരിക്കണം. മനുഷ്യവാസ മേഖലയില്‍ കടന്നുകയറിയ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. മോടോര്‍ ആക്‌സിഡന്റ് ട്രൈബ്യൂനലിന്റെ മാതൃകയില്‍ വൈല്‍ഡ് ലൈഫ് ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂനല്‍ സ്ഥാപിക്കണം. മനുഷ്യനാശമോ ക്യഷിനാശമോ ഉണ്ടായാല്‍ യഥാസമയം നഷ്ടപരിഹാരം നല്‍കാന്‍ കഴിയുന്ന സംവിധാനമായി മാറാന്‍ ട്രൈബ്യൂനലിന് കഴിയും.

ജനസാന്ദ്രതയേറിയ കേരളത്തില്‍ 29 ശതമാനം വനമാണ്. 2016 മുതല്‍ 2020 വരെ 23183 വന്യ ജീവി ആക്രമണങ്ങള്‍ കേരളത്തില്‍ റിപോർട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 1300 മനുഷ്യജീവനുകള്‍ വന്യമൃഗങ്ങള്‍ കവര്‍ന്നെടുത്തു. 49 വര്‍ഷം മുമ്പ്, 1972 ല്‍ വിഭാവനം ചെയ്ത വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്‌കരിച്ചില്ലെങ്കില്‍ മനുഷ്യരുടെ സ്ഥാനത്തേക്ക് മൃഗങ്ങള്‍ കടന്നു കയറും. കാലം മാറിയതോടെ വന്യമൃഗങ്ങളുടെ എണ്ണം പലമടങ്ങ് വര്‍ധിച്ചു.

ആര്‍ട്ടികിള്‍ 21 ല്‍ ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെങ്കിലും വന്യമൃഗങ്ങള്‍ അത് കവര്‍ന്നെടുക്കുന്ന ദയനീയ കാഴ്ചയാണ് കേരളത്തില്‍ കാണാന്‍ കഴിയുന്നത്. തന്റെയോ ക്യഷിയിടത്തിന്റെയോ സംരക്ഷണത്തിനായി വന്യമൃഗത്തെ കൊല്ലേണ്ടി വന്നാല്‍ അയാള്‍ക്ക് വന്യജീവി സംരക്ഷണ നിയമം ഒരു സംരക്ഷണവും നല്‍കാത്തത് നിര്‍ഭാഗ്യകരമാണ്. അയാളെ ശിക്ഷിച്ച് ജയിലിലിടുന്ന നിയമം 21-ാം അനുച്ഛേദത്തിന്റെ നഗ്‌നമായ ലംഘനമാണെന്നും ജോസ് കെ മാണി പറഞ്ഞു.

അതേസമയം രാജ്യസഭയിലെ സീറോ അവറിൽ വിഷയം ഉന്നയിച്ച ജോസ് കെ മാണിക്ക് രണ്ട് മിനിറ്റ് മാത്രമാണ് സംസാരിക്കാൻ സമയം ലഭിച്ചത്. ഇതിൽ കടുത്ത പ്രതിഷേധവും അദ്ദേഹം ഉയർത്തി.

Keywords:  National, Newdelhi, News, Top-Headlines, Wild Elephants, Kerala Congress, Chairman, Rajya Sabha, Jose K Mani, Wildlife sanctuary, MP, Wildlife problems: Jose K. Mani demands for legislation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia