CM | വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചുവരും, ആത്മാര്‍ഥമായാണ് പ്രവര്‍ത്തിച്ചതെന്നും ബസവരാജ് ബൊമ്മൈ
Mar 22, 2023, 17:23 IST
ബെംഗ്ളൂറു: (www.kvartha.com) മെയ് മാസത്തോടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബഗല്കൊട്ടെയില് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചുവരും, കര്‍ണാടകയെ സേവിക്കാന്‍ ദൈവം തനിക്ക് അവസരം തന്നുവെന്നും താന്‍ ആത്മാര്‍ഥമായാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ലിംഗായത്ത് സഭാസ്ഥാപകനും സാമൂഹിക പരിഷ്കര്‍ത്താവുമായ ബസവേശ്വരയെക്കുറിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പരാമര്‍ശിച്ചു. ബസവേശ്വര തെളിച്ച വഴിയിലൂടെയാണ് മുന്നോട്ട് പോവുന്നതെന്നും പറഞ്ഞു. കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനം പുരോഗതി കൈവരിച്ചുവെന്നും നിക്ഷേപം വര്‍ധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മെയിലാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 224 നിയമസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.
Keywords: News, National, Politics, Election, Chief Minister, Will come back as Karnataka CM again, asserts Bommai.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.