സന്യാസിമാരെ തൊട്ടാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വയം അറസ്റ്റ് വരിക്കും: ബിജെപി

 


വരാണസി: (www.kvartha.com 10.10.2015) നഗരത്തിലുണ്ടായ സംഘര്‍ഷത്തിലും അക്രമ സംഭവങ്ങളിലും ഏതെങ്കിലും സന്യാസിമാരെ അറസ്റ്റ് ചെയ്താല്‍ സ്വയം അറസ്റ്റ് വരിക്കുമെന്ന് ബിജെപി നേതാക്കള്‍. ബിജെപി എം.എല്‍.സി ലക്ഷ്മണ്‍ ആചാര്യ, എം.എല്‍.എമാരായ ശ്യാം ദിയോ റോയ് ചൗധരി, ജ്യോത്സന ശ്രീവാസ്തവ, മീഡിയ ഇന്‍ ചാര്‍ജ്ജ് സഞ്ജയ് ദരദ്വാജ് എന്നിവര്‍ സം യുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒക്ടോബര്‍ 5ന് സന്യാസിമാര്‍ സംഘടിപ്പിച്ച പ്രതികാര്‍ യാത്ര സംഘര്‍ഷത്തിലും അക്രമത്തിലും കലാശിച്ചിരുന്നു. പ്രതിഷേധകര്‍ നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തു.

നിരവധി പേരെ തെറ്റായി ഉള്‍പ്പെടുത്തിയാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. അതേസമയം വരാണസിയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് അജയ് റായിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രാദേശിക നേതാക്കളേയും പ്രവര്‍ത്തകരേയും സന്യാസിമാരേയും ഉള്‍പ്പെടുത്തിയാണ് വരാണസിയിലുണ്ടായ വിത്യസ്ത അക്രമ സംഭവങ്ങളില്‍ പോലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഇതിനിടെ പ്രതിഷേധ റാലിക്ക് നേതൃത്വം നല്‍കിയ സ്വാമി അവിമുക്തേശ്വരാനന്ദയെ പോലീസ് കസ്റ്റഡിയിലെടുത്തതായും റിപോര്‍ട്ടുണ്ട്.

ഗണേശ വിഗ്രഹങ്ങള്‍ ഗംഗ നദിയില്‍ നിമഞ്ജനം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സന്യാസിമാര്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

സന്യാസിമാരെ തൊട്ടാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വയം അറസ്റ്റ് വരിക്കും: ബിജെപി


SUMMARY: BJP leaders today warned the Uttar Pradesh government against arresting any saint in connection with Monday's violence in the city, claiming police have "falsely implicated" them in the FIR.

Keywords: Varanasi, UP, Violence, Saint, BJP,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia