പള്ളികള്‍ തോറും ഗൗരി ഗണേശ വിഗ്രഹങ്ങള്‍ സ്ഥാപിക്കും: യോഗി ആദിത്യനാഥ്

 


ന്യൂഡല്‍ഹി: (www.kvartha.com 09/02/2015) പുതിയ വിവാദവുമായി ഖോരഖ്പൂര്‍ എം.പി യോഗി ആദിത്യനാഥ്. അവസരം ലഭിക്കുകയാണെങ്കില്‍ പള്ളികള്‍ തോറും ഗൗരി ഗണേശ വിഗ്രഹങ്ങള്‍ സ്ഥാപിക്കുമെന്ന് ആദിത്യനാഥ്. വിശ്വഹിന്ദു പരിഷത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വരാണസിയില്‍ സംഘടിപ്പിച്ച വിരാട് ഹിന്ദു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.

മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ കാലത്ത് നിര്‍മ്മിച്ച ജ്ഞാന്‍ വാപി പള്ളിയെക്കുറിച്ച് പരമാര്‍ശിക്കവേയാണ് ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്. ഈ പള്ളി യഥാര്‍ത്ഥത്തില്‍ കാശി വിശ്വനാഥ ക്ഷേത്രമായിരുന്നു.

ഗൗരിയേയും ഗണേശനേയും പള്ളിക്കുള്ളില്‍ ലോകത്ത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഹിന്ദു സമുദായത്തിലുള്ളവര്‍ വിശ്വനാഥനെ ദര്‍ശിക്കാന്‍ പോകുമ്പോള്‍ ജ്ഞാന്‍ വാപി പള്ളി ഞങ്ങളെ കളിയാക്കുന്നു. ഇങ്ങനെയാണെങ്കില്‍ അനുവാദം തന്നാല്‍ ഗൗരി, ഗണേശ, നന്ദി വിഗ്രഹങ്ങള്‍ ഞങ്ങള്‍ എല്ലാ പള്ളികളിലും സ്ഥാപിക്കാം ആദിത്യനാഥ് പറഞ്ഞു.
പള്ളികള്‍ തോറും ഗൗരി ഗണേശ വിഗ്രഹങ്ങള്‍ സ്ഥാപിക്കും: യോഗി ആദിത്യനാഥ്
ആര്യന്മാര്‍ ആര്യാവര്‍ത്തം ഉണ്ടാക്കിയതുപോലെ ഹിന്ദുക്കള്‍ ഹിന്ദുസ്ഥാനുണ്ടാക്കും.
കാശിയില്‍ എല്ലാവരും വരുമ്പോള്‍ മക്കയിലും മദീനയിലും മുസ്ലീങ്ങള്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. ഇത് ഹിന്ദുത്വയുടെ നൂറ്റാണ്ടാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

SUMMARY: New Delhi/Varanasi: BJP’s firebrand MP from Gorakhpur Yogi Adityanath has triggered a fresh controversy by saying that he will install idols of Gauri-Ganesh in every mosque, if given a chance.

Keywords: Adityanath, VHP, Vishwa Hindu Parishad, Virat Hindu Sammelan, Golden jubilee, Varanasi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia