വിഷയത്തില്‍ മൗനം പാലിക്കുമ്പോഴും തന്റെ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നിതിന്‍ ഗഡ്കരി. കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കുമിടയില്‍ ചില രഹസ്യ ധാരണകളുണ്ടായിട്ടുണ്ടെന്നും ഒരു പ്രമുഖ വ്യവസായിയാണ് ഇരു പാര്‍ട്ടിക്കുമിടയില്‍ മദ്ധ്യസ്ഥനായതെന്നുമാണ് ഗഡ്കരി ആരോപണമുന്നയിച്ചത്. ഈ രഹസ്യധാരണയെക്കുറിച്ച് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് അറിയാമെന്നും ഗഡ്കരി പറഞ്ഞു.
അതേസമയം ഗഡ്കരിയുടെ ആരോപണങ്ങള്‍ ആം ആദ്മി പാര്‍ട്ടി കണ്‍ വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ നിഷേധിച്ചിരുന്നു. ആരോപണമുന്നയിക്കുന്നതിന് അടിസ്ഥാനമായ തെളിവുകള്‍ ഗഡ്കരി പുറത്തുവിടണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു.
ഡല്‍ഹിയില്‍ അധികാരത്തിലേറാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതിന് കഴിയാത്തതിലുള്ള ദേഷ്യമാണ് ബിജെപിയുടെ ആരോപണത്തിന് പിന്നിലെന്ന് ഡല്‍ഹി കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് ആരോപിച്ചു.
SUMMARY: New Delhi: Former BJP President Nitin Gadkari, under attack for claiming an industrialist had brokered the deal between Aam Aadmi Party and Congress for government formation in Delhi, on Monday said he will reveal the identity of the businessman "at an appropriate time".
Keywords: AAP, Aam Aadmi Party, Arvind Kejriwal, BJP, Nitin Gadkari
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.