ബിജെപിയുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കില്ല: മായാവതി

 


ലഖ്‌നൗ: (www.kvartha.com 06.11.2016) ബിജെപിയുമായി യാതൊരു തരത്തിലുമുള്ള സഖ്യമില്ലെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി.

ഞങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിക്കും. ആരുടേയും സഹായം എനിക്കാവശ്യമില്ല. ബിഎസ്പി ഒറ്റയ്ക്ക് തന്നെ സര്‍ക്കാര്‍ രൂപീകരിക്കും മായാവതി പറഞ്ഞു.

ലഖ്‌നൗവിലെ വസതിയായ മാള്‍ അവന്യൂയില്‍ ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മായാവതി.

2003ല്‍ ബിജെപി മായാവതിക്കെതിരെ നടത്തിയ നീക്കങ്ങളെ കുറിച്ചും അവര്‍ വാചാലയായി. താജ് കോറിഡോര്‍ കേസില്‍ വീട്ടില്‍ നടത്തിയ റെയ്ഡ് കന്‍ഷി റാം അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുമ്പോഴായിരുന്നുവെന്നും മായാവതി ഓര്‍മ്മിപ്പിച്ചു.

2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്ത മുസ്ലീങ്ങള്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാകുമെന്നും മായാവതി പറഞ്ഞു.

സമാജ് വാദി പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലാണ്. അവര്‍ തമ്മിലടിക്കാന്‍ മല്‍സരിക്കുകയാണ്. തോല്‍ക്കുമെന്ന് ഉറപ്പുള്ള ഒരു പാര്‍ട്ടിക്ക് വോട്ട് നല്‍കി മുസ്ലീങ്ങള്‍ അവരുടെ വോട്ട് നശിപ്പിക്കരുത്. കോണ്‍ഗ്രസിനാണെങ്കില്‍ യുപിയില്‍ അടിത്തറയില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കില്ല: മായാവതി

SUMMARY: In an exclusive interview to India Today, BSP chief Mayawati has vowed never to ally with or form a government with the BJP's help. "We will get an absolute majority, I don't need anybody's help, the BSP will form the government on its own," said Mayawati.

Keywords: National, Mayavati, UP, Assembly Poll
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia