മറ്റുള്ളവരെ പ്രീണിപ്പിക്കാന്‍ തൊപ്പി ധരിക്കില്ല: നരേന്ദ്ര മോഡി

 


ന്യൂഡല്‍ഹി: മറ്റുള്ളവരെ പ്രീണിപ്പിക്കാനായി തൊപ്പി ധരിക്കില്ലെന്ന് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി. തന്റെ സ്വന്തം പാരമ്പര്യങ്ങളേയും സംസ്‌ക്കാരത്തേയും മാനിക്കുന്നയാളാണെന്ന് താനെന്നും മറ്റുള്ളവരെ പ്രീണിപ്പിക്കാനായി യാതൊന്നും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൊപ്പി ധരിക്കാത്തത് എന്താണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.

മോഡി പാര്‍ട്ടിയെ അടക്കി വാഴുകയാണെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. ബിജെപി ഒരു ടീമാണെന്നും ഓരോ നേതാക്കള്‍ക്കും ഓരോ ഉത്തരവാദിത്വങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറ്റുള്ളവരെ പ്രീണിപ്പിക്കാന്‍ തൊപ്പി ധരിക്കില്ല: നരേന്ദ്ര മോഡിപാര്‍ട്ടി തീരുമാനങ്ങള്‍ മോഡിയില്‍ കേന്ദ്രീകൃതമാണെന്ന ആരോപണം തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപി വലിയ ഒരു സംഘടനയാണ്. നേതാക്കളുടെ നീണ്ട നിരതന്നെയുണ്ട് അവിടെ. അവര്‍ക്കെല്ലാം തുല്യ പ്രാധാന്യമാണുള്ളത്. തിരഞ്ഞെടുപ്പില്‍ ചില ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ മോഡി കൂട്ടിച്ചേര്‍ത്തു.

SUMMARY: New Delhi: Bharatiya Janata Party's (BJP) prime ministerial candidate Narendra Modi Saturday sought to dispel the impression that he had become the hub of the party and other senior leaders of the party have been relegated to the sidelines or dwarfed by him.

Keywords: Narendra Modi, Bharatiya Janata Party, Elections 2014, skull cap, Lok Sabha polls 2014, Indian National Congress, Amitabh Bachchan, Rahul Gandhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia