മരണം വരെ നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ അടിമയായി തുടരുമെന്ന് രാജസ്താനിലെ സ്വതന്ത്ര എംഎല്‍എ; കാരണം ഇതാണ്
Mar 23, 2022, 09:51 IST
ന്യൂഡെല്‍ഹി: (www.kvartha.com 23.03.2022) താന്‍ നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ അടിമയാണെന്നും അവസാന ശ്വാസം വരെ അങ്ങനെ തന്നെ ആയിരിക്കുമെന്നും രാജസ്താനിലെ സ്വതന്ത്ര എംഎല്‍എ സന്യം ലോധ. ഹരിദേവ് ജോഷി യൂനിവേഴ്‌സിറ്റി ഓഫ് ജേണലിസം ആന്‍ഡ് മാസ് കമ്യൂനികേഷന്‍ (ഭേദഗതി) ബിലിന്റെ (Bill) 2022-നെക്കുറിച്ചുള്ള ചര്‍ചയ്ക്കിടെയാണ് ലോധ സംസ്ഥാന നിയമസഭയില്‍ പ്രസ്താവന നടത്തിയത്. ഒരു ബിജെപി നിയമസഭാംഗത്തിന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെലോടിന്റെ ഉപദേശകരില്‍ ഒരാളാണ് സിരോഹി മണ്ഡലത്തിലെ എംഎല്‍എയായ സന്യം ലോധ. 'ഞങ്ങള്‍ ഗാന്ധി-നെഹ്‌റു കുടുംബത്തിന്റെ അടിമകളാണ്. നെഹ്റു കുടുംബം രാജ്യത്തെ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിച്ചത് പോലെ അവസാന ശ്വാസം വരെ ഞങ്ങള്‍ ഗാന്ധി-നെഹ്‌റു കുടുംബത്തിന്റെ അടിമകളായിരിക്കും' -ലോധ പറഞ്ഞു.

ലോധയുടെ പ്രസ്താവനയെ പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര റാതോഡ് വിമര്‍ശിച്ചു. 'അടിമത്തത്തിന് അഭിനന്ദനങ്ങള്‍, പുതിയൊരു സംസ്‌കാരമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. സമൂഹത്തിന് എന്ത് സന്ദേശമാണ് നിങ്ങള്‍ നല്‍കുക,' റാതോഡ് ചോദിച്ചു. ഇതോടെ ഭരണകക്ഷിയും പ്രതിപക്ഷവും വാക്കേറ്റം ഉണ്ടായെങ്കിലും നിയമസഭാ നടപടികള്‍ നിയന്ത്രിച്ചിരുന്ന ജെപി ചന്ദേലിയ, അംഗങ്ങളോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടു.
Keywords: New Delhi, News, National, MLA, Rahul Gandhi, Rajasthan, Family, BJP, Will remain slave of Nehru-Gandhi family till dying breath, says Rajasthan MLA.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.