രാജ്യം മുഴുവൻ ഇളകിയിട്ടും കുലുക്കമില്ല! ഡെൽഹിയിൽ ഒൻപത് വയസുള്ള ദലിത് പെൺകുട്ടിയെ കൂട്ടബലാല്സംഗത്തിനിരയാക്കി കൊലപെടുത്തിയതിനെ കുറിച്ച് അമിത് ഷാ പാർലമെന്റിൽ പ്രസ്താവന നടത്തിയാൽ തല മുണ്ഡനം ചെയ്യുമെന്ന് ഡെറിക് ഒബ്രിൻ
Aug 4, 2021, 13:21 IST
ന്യൂഡെൽഹി: (www.kvartha.com 04.08.2021) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിൻ. ഡെൽഹിയിൽ ഒൻപത് വയസുള്ള ദളിത് പെൺകുട്ടിയെ കൂട്ട ബലാൽസംഗത്തിനിരയാക്കി മൃതദേഹം ദഹിപ്പിച്ച സംഭവത്തിൽ അമിത് ഷ പാർലമെന്റിൽ പ്രസ്താവന നടത്തിയാൽ തന്റെ തല മുണ്ഡനം ചെയ്യുമെന്ന് ഡെറിക് ഒബ്രിൻ. പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിലും അമിത് ഷ പ്രതികരിക്കാതെ ഓടിയൊളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാന നഗരിയിലെ ക്രമസമാധാന നിലയെ കുറിച്ച് ഒരു ടിവി ചാനലിൽ സംസാരിക്കുകയായിരുന്നു ഡെറിക് ഒബ്രിൻ. പെഗാസസ് ഫോൺ ചോർത്തലിനെ കുറിച്ച് പാർലമെന്റിൽ ചർച്ച വേണമെന്ന് ആവശ്യപ്പെടുന്നവരാണ് എല്ലാ പ്രതിപക്ഷ പാർട്ടികളും. എന്നാൽ സർകാർ ചർച്ചയിൽ നിന്നും ഓടിയൊളിക്കുകയാണ്. മൂന്ന് വിഷയങ്ങളിലാണ് തൃണമൂൽ കോൺഗ്രസ് ചർച്ച ആഗ്രഹിക്കുന്നത്. ഒന്ന്- വിവാദമായ കാർഷീക നിയമങ്ങൾ റദ്ദാക്കൽ, രണ്ട്- ചുരുങ്ങിക്കൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥ, തൊഴിൽ, വിലക്കയറ്റം, പണപ്പെരുപ്പം, മൂന്ന്- പെഗാസസ് വിവാദം, ഡെറിക് ഒബ്രിൻ പറഞ്ഞു.
അമിത് ഷയെ ഈയടുത്ത ദിവസങ്ങളിലൊന്നും പാർലമെന്റിൽ കണ്ടിട്ടില്ല. അദ്ദേഹം പാർലമെന്റിൽ വരുമെന്നോ ഡെൽഹി കേസിൽ അദ്ദേഹം പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടി പറയുമെന്നോ കരുതുന്നില്ല. അങ്ങനെ സംഭവിച്ചാൽ തന്റെ തല മുണ്ഡനം ചെയ്യുമെന്നും ഡെറിക് പറഞ്ഞു.
ഡൽഹിയിലെ ശ്മശാനത്തിൽ വെള്ളമെടുക്കാൻ വന്ന ദളിത് ബാലികയെ ശ്മശാനത്തിന്റെ ചുമതലയുള്ള പൂജാരിയും ചിലരും ചേർന്ന് ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യം മുഴുവൻ വൻ പ്രതിഷേധം ഉയരുകയാണ്. പെൺകുട്ടിയുടെ മൃതദേഹം രക്ഷിതാക്കളുടെ അനുമതിയില്ലാതെ സംസ്കരിച്ച സംഭവത്തിൽ പൂജാരിയടക്കം നാല് പേർ അറസ്റ്റിലായിരുന്നു.
SUMMARY: Attacking the Home Minister, the TMC MP said that he has not seen Amit Shah in Parliament in the recent days. Should not he come to Parliament and answer Opposition’s questions regarding the minor’s rape in Delhi, he asked.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.