അനുയായികളോട് നരേന്ദ്ര മോഡിക്ക് വോട്ടുചെയ്യാന്‍ ആവശ്യപ്പെടും: ബാബ രാംദേവ്

 


അഹമ്മദാബാദ്: തന്റെ അനുയായികളോട് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കുവേണ്ടി വോട്ടുചെയ്യാന്‍ ആവശ്യപ്പെടുമെന്ന് യോഗ ഗുരു ബാബ രാംദേവ്. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കവേയാണ് രാംദേവ് ഇക്കാര്യം വ്യക്തമാക്കിയത്.

കൂടാതെ പതഞ്ജലി യോഗപീഠം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 50 കോടി വോട്ടര്‍മാരെ സംഘടിപ്പിക്കാനും പദ്ധതിയുണ്ടെന്ന് രാംദേവ് അറിയിച്ചു. ബിജെപിക്ക് 300 സീറ്റുകള്‍ നേടിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അനുയായികളോട് നരേന്ദ്ര മോഡിക്ക് വോട്ടുചെയ്യാന്‍ ആവശ്യപ്പെടും: ബാബ രാംദേവ്
അനുയായികളെ സംഘടിപ്പിക്കാനുള്ള ക്യാമ്പയിന് മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കും. മാര്‍ച്ച് 23 രാജ്യമെമ്പാടും യോഗ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും രാംദേവ് പറഞ്ഞു.

ഭഗത് സിംഗ്, സുഖ്‌ദേവ് ഥാപര്‍, ശിവറാം രാജഗുരു എന്നിവരുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായാണ് യോഗ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ഈ ക്യാമ്പുകളില്‍ പത്ത് കോടി ജനങ്ങള്‍ പങ്കെടുക്കുമെന്നും രാംദേവ് അറിയിച്ചു.

SUMMARY: Ahmedabad: Yoga Guru Baba Ramdev said on Monday that he would urge all his followers to vote for BJP's prime ministerial candidate for 2014 General Elections, Narendra Modi, so that the BJP could get 300 seats.

Keywords: Narendra Modi, Baba Ramdev, Yoga Guru, 2014 General Elections, BJP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia