Rahul Gandhi | എംപിമാരിലൂടെ വിവാദം സൃഷ്ടിച്ച് ജാതി സെന്‍സസില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി

 


ന്യൂഡെല്‍ഹി: (www.kvartha.com) എംപിമാരിലൂടെ വിവാദം സൃഷ്ടിച്ച് ജാതി സെന്‍സസ് എന്ന ആവശ്യത്തില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രമേഷ് ബിദൂഡി, നിഷികാന്ത് ദുബെ തുടങ്ങിയ എംപിമാരുടെ പേരും അദ്ദേഹം എടുത്തുപറഞ്ഞു. ഡെല്‍ഹിയില്‍ നടന്ന ഒരു കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
Rahul Gandhi | എംപിമാരിലൂടെ വിവാദം സൃഷ്ടിച്ച് ജാതി സെന്‍സസില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി


രാഹുലിന്റെ വാക്കുകള്‍:


കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് ഒരു പാഠം പഠിച്ചു. പ്രധാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ച് തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ ബിജെപി ശ്രമിക്കുന്നു എന്നതാണ് ആ പാഠം. ഇന്ന് നമ്മള്‍ കാണുന്നത് ബിദൂഡി, പിന്നെ നിഷികാന്ത് ദുബെ ഇതിലൂടെയൊക്കെയാണ് ജാതി സെന്‍സസ് എന്ന ആവശ്യത്തില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ ബിജെപി ശ്രമിക്കുന്നത് എന്നാണ്. പ്രതിപക്ഷ പാര്‍ടികള്‍ പല കോണുകളില്‍ നിന്നും, പ്രത്യേകിച്ച് സാമ്പത്തികമായും മാധ്യമങ്ങളില്‍ നിന്നും ആക്രമണങ്ങള്‍ നേരിടുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.

നേരത്തെ, ലോക്‌സഭയിലെ ചര്‍ചയ്ക്കിടെ ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരെ ബിജെപി എംപി രമേഷ് ബിദൂഡി മതവിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത് വിവാദമായിരുന്നു. പിന്നാലെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് ജെനറല്‍ സെക്രടറി കെസി വേണുഗോപാലും ഡാനിഷ് അലിയെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തു. ഡാനിഷ് അലിക്കൊപ്പമുള്ള ചിത്രങ്ങളും രാഹുല്‍ എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ് ഫോമില്‍ പോസ്റ്റ് ചെയ്തിരുന്നു.

നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ സാധ്യതകളുമായി ബന്ധപ്പെട്ട ചോദ്യത്തിന്, തെലങ്കാനയില്‍ കോണ്‍ഗ്രസ് ഒരുപക്ഷേ വിജയിക്കുമെന്നും മധ്യപ്രദേശിലും ഛത്തിസ്ഗഡിലും തീര്‍ചയായും വിജയിക്കുമെന്നും രാജസ്താനില്‍ വിജയിക്കുമെന്ന് കരുതുന്നു എന്നും രാഹുല്‍ പറഞ്ഞു.

പ്രതിപക്ഷ പാര്‍ടികള്‍ പല കോണുകളില്‍ നിന്നും, പ്രത്യേകിച്ച് സാമ്പത്തികമായും മാധ്യമങ്ങളില്‍ നിന്നും ആക്രമണങ്ങള്‍ നേരിടുന്നുണ്ട്. ഇന്‍ഡ്യയിലെ ഏതെങ്കിലും വ്യവസായി പ്രതിപക്ഷ പാര്‍ടിയെ പിന്തുണച്ചാല്‍ അവര്‍ക്ക് എന്ത് സംഭവിക്കുമെന്ന് ചോദിക്കൂ. ഏതെങ്കിലും പ്രതിപക്ഷ പാര്‍ടിക്ക് ചെക് എഴുതുകയാണെങ്കില്‍, അവര്‍ക്ക് എന്ത് സംഭവിക്കുമെന്ന് അവരോടു ചോദിക്കൂ. ഞങ്ങള്‍ സാമ്പത്തിക, മാധ്യമ ആക്രമണം നേരിടുകയാണ്. പ്രതിപക്ഷം ഇന്‍ഡ്യയിലെ ജനസംഖ്യയുടെ 60% ആണെന്നും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഞെട്ടുമെന്നും- രാഹുല്‍ പറഞ്ഞു.

Keywords: 'Winning Madhya Pradesh, Chhattisgarh, Close In Rajasthan': Rahul Gandhi, New Delhi, News, Politics, Rahul Gandhi, Criticism, BJP, Media, Assembly Election, Congress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia