നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതോടെ ഇന്ത്യയുടെ വിശ്വാസ്യത വര്‍ദ്ധിച്ചു: അമിത് ഷാ

 


അഹമ്മദാബാദ്: (www.kvartha.com 17.09.2014) നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായതോടെ ഇന്ത്യയുടെ വിശ്വാസ്യത സംബന്ധിച്ച പ്രതിസന്ധിക്ക് അവസാനമായെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. മോഡി പ്രധാനമന്ത്രിയായതോടെ ലോകം ഇന്ത്യയെ ബഹുമാനിക്കാനും തുടങ്ങി. മോഡിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോക നേതാവായി മാറുമെന്നും ഷാ പ്രത്യാശ പ്രകടിച്ചു.

അഡലജെയില്‍ പ്രധാനമന്ത്രിക്കായി സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ സംബന്ധിക്കുകയായിരുന്നു അമിത് ഷാ.
നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതോടെ ഇന്ത്യയുടെ വിശ്വാസ്യത വര്‍ദ്ധിച്ചു: അമിത് ഷാ
നൂറ് ദിവസത്തെ ഭരണ നേട്ടങ്ങളെക്കുറിച്ച് പറയാനല്ല താനവിടെ എത്തിയതെന്ന് അമിത് ഷാ പറഞ്ഞുവെങ്കിലും മോഡി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അദ്ദേഹം അക്കമിട്ട് നിരത്താനും മറന്നില്ല.

കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ നാണയപ്പെരുപ്പം ഏറ്റവും കുറഞ്ഞുവെന്ന് അമിത് ഷാ പറഞ്ഞു. ജന്‍ ധാന്‍ യോജന ദശലക്ഷക്കണക്കിന് ദരിദ്രര്‍ക്ക് സഹായമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SUMMARY: Ahmedabad: BJP president Amit Shah on Tuesday said that India's "credibility crisis" has ended under the leadership of Prime Minister Narendra Modi and the country has started earning respect in the world.

Keywords: Narendra Modi, Amit Shah, Bharatiya Janata Party, China, Xi Jinping


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia