ന്യൂഡല്‍ഹി: (www.kvartha.com 26/01/2015) 66-ാമത് റിപബ്ലിക് ദിനത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്ക് തുടക്കമിട്ടുകൊണ്ടുള്ള റിപബ്ലിക് ദിനപരേഡ് രാജ്പഥില്‍ ആരംഭിച്ചു. ഒരേ സമയം ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിന്റെ സൈനികകരുത്തും സാംസ്കാരികവൈവിധ്യങ്ങളും അമേരിക്കന്‍ പ്രസിഡന്റിനുമുന്നില്‍ തുറന്നുകാട്ടാനുള്ള ഒരു വേദി കൂടിയാണ് ഇന്ത്യയെ സംബന്ധിച്ച് ഈ റിപബ്ലിക് ദിനം. പരേഡിന്റെ ഭാഗമായി കര- നാവിക ആയുധങ്ങളുടെ പ്രദര്‍ശനവും പോര് വിമാനങ്ങളുടെ അഭ്യാസവും ഇന്ത്യ അമേരിക്കന്‍ പ്രസിഡന്റിനു മുന്നില്‍ കാഴ്ച വയ്ക്കും.
കൂടാതെ സ്ത്രീശക്തി തെളിയിക്കുന്നതിന് കര, നാവിക, വ്യോമ സേനകളിലെ വനിതാ ഓഫിസര്‍മാര്‍ ഒന്നിച്ചു മാര്‍ച്ച് ചെയ്യുന്ന ചരിത്രമൂഹുര്ത്തവും പരേഡിന്റെ പ്രത്യേകതയാണ്. സ്ത്രീശക്തി തുറന്നുകാട്ടുന്ന പായ്നൗകയായ മാദേയിയില്‍ വനിതാ ഓഫിസര്‍മാര്‍ നടത്തിയ സാഹസികയാത്രയുടെ ടാബ്ലോയും പരേഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമേ വിവിധ സംസ്ഥാനങ്ങളുടെ 16 ടാബ്ലോകളും കേന്ദ്രമന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയുമായി ഒന്‍പതു ടാബ്ലോകളും പരേഡിലുള്പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഇഷ്ടപദ്ധതികളായ ജന്‍ ധന് യോജന, മാ ഗംഗ, സ്വച്ഛ ഭാരത് അഭിയാന്, മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയവയെ കേന്ദ്രീകരിച്ചാണു മിക്ക ടാബ്ലോകളും.
സ്ത്രീ ശാക്തികരണം എന്ന വിഷയത്തിലുന്നിയുള്ളതാണ് തിങ്കളാഴ്ചത്തെ പരേഡിന്റെ പ്രമേയം. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ സ്ത്രീകളുടെ ശക്തി ലോകത്തിനു കാണിച്ചുകൊടുക്കുന്നതായിരിക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുക. സ്ത്രീ പങ്കാളിത്തം റിപബ്ലിക് ദിനത്തിലുടനീളം പ്രകടമാവുന്ന തരത്തിലുള്ള പരിപാടികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മധ്യദൂര കര-വ്യോമ മിസൈല്‍, ആയുധങ്ങള്‍ കണ്ടെത്താനുള്ള റഡാര്‍ എന്നിവയുടെ പ്രദര്‍ശനവും റിപബ്ലിക് ദിനപരേഡിന്റെ ഭാഗമായുണ്ട്. ഇവ രണ്ടും ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വിഭാഗമായ ഡിആര്‍ഡിഒ വികസിപ്പിച്ചതാണ്.
നാവികരംഗത്ത് ഇന്ത്യയുടെ കരുത്തായ പി-81 വിമാനങ്ങളും റിപ്പബ്ലിക് ദിനപരേഡ് ഗ്രൗണ്ടില്‍ ഉണ്ടാകും. കരസേനയുടെ ലേസര്‍ നിയന്ത്രിത മിസൈല്‍ വാഹക ടാങ്ക് ആയ ടി-90 ഭീഷ്മ, യുദ്ധവാഹനമായ ബിഎംപി-രണ്ട് (ശരത്), ടി-72 തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി രാജ്പഥിലൂടെ നീങ്ങും.
Also Read:
വികസനം താഴേക്കിടയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് നേട്ടം: മന്ത്രി അനൂപ് ജേക്കബ്
Keywords: Republic Day, Barack Obama, india, Narendra Modi, New Delhi, President, America, Woman, plane, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.