Dimple Yadav | മെയിന്‍പുരി ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ടി സ്ഥാനാര്‍ത്ഥി ഡിംപിള്‍ യാദവിന് മികച്ച ലീഡ്; പിന്നിലാക്കിയത് ബിജെപിയുടെ രഘുരാജ് സിംഗ് ശാക്യയെ

 


ന്യൂഡെല്‍ഹി: (www.kvartha.com) ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ടി സ്ഥാനാര്‍ഥിയും അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവിന് മികച്ച ലീഡ്. 4,68,810 വോടുകള്‍ നേടിയാണ് ബിജെപിയുടെ രഘുരാജ് സിംഗ് ശാക്യയെ അവര്‍ പിന്നിലാക്കിയത്. ഡിംപിള്‍ യാദവ് 2,50,744 വോടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.

സമാജ് വാദി പാര്‍ടി നേതാവ് മുലായം സിംഗ് യാദവിന്റെ മരണത്തെ തുടന്നാണ് മെയിന്‍പുരിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. സമാജ് വാദി
പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയും മുലായം സിംഗിന്റെ മരുമകളുമാണ് മത്സരിക്കുന്ന ഡിംപിള്‍ യാദവ്.

Dimple Yadav | മെയിന്‍പുരി ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ടി സ്ഥാനാര്‍ത്ഥി ഡിംപിള്‍ യാദവിന് മികച്ച ലീഡ്; പിന്നിലാക്കിയത് ബിജെപിയുടെ രഘുരാജ് സിംഗ് ശാക്യയെ

വോടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ബിജെപി സ്ഥാനാര്‍ഥി രഘുരാജ് സിംഗ് ശാക്യ 34472 വോടിന് പിന്നിലായി. ബഹുജന്‍ സമാജ് പാര്‍ടിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല.

അഖിലേഷ് യാദവ് ഉള്‍പെടെയുള്ള ഉന്നത നേതാക്കള്‍ തങ്ങളുടെ കോട്ടയായ ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നു. 2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടത്തിയത്. നേരിയ വ്യത്യാസത്തിലാണ് അന്ന് മുലായം സിംഗ് യാദവ് വിജയിച്ചത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ ശക്തി ഉണ്ടായിരുന്നു.

Keywords: With Over 2L Votes, Dimple's Big Win in Mainpuri, New Delhi, News, Politics, Lok Sabha, By-election, Trending, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia