കയ്യില്‍ ത്രിശൂലവുമായി രാധേ മാ പോലീസ് സ്‌റ്റേഷനില്‍

 


മുംബൈ: (www.kvartha.com 14.08.2015) സ്ത്രീധന പീഡന കേസില്‍ പ്രതിയായ വിവാദ ആള്‍ദൈവം രാധേ മാ വീണ്ടും വിവാദത്തില്‍. ചോദ്യം ചെയ്യലിനായി മുംബൈ പോലീസിന് മുമ്പാകെ ത്രിശൂലവുമായെത്തിയതാണ് വിവാദമായത്. പതിവ് രീതിയിലുള്ള വേഷവിധാനങ്ങള്‍ അണിഞ്ഞ് കൈയില്‍ ത്രിശൂലവുമായി തന്റെ വെള്ള എസ്.യു.വിയിലാണ് രാധേ മാ കാന്തിവാലി പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.

രാധേ മാ പോലീസ് സ്‌റ്റേഷനിലെത്തുന്ന വിവരമറിഞ്ഞ് സ്‌റ്റേഷന്‍ പരിസരത്ത് ആളുകള്‍ തടിച്ചുകൂടിയിരുന്നു. കൈകള്‍ കൂപ്പിയും നിശബ്ദമായി പ്രാര്‍ത്ഥിച്ചും രാധേമായുടെ ആരാധകര്‍ അവിടെ ചുറ്റിനടന്നു.  രാധേ മാ എന്നെഴുതിയ ബാന്‍ഡുകളുമായാണ് ആരാധകര്‍ എത്തിയത്.

മുപ്പത്തിരണ്ടുകാരിയായ ഭര്‍തൃമതിയോട് ഭര്‍ത്താവിനോടും വീട്ടുകാരോടും ഏഴ് ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ആവശ്യപ്പെടാന്‍ പ്രേരിപ്പിച്ചു എന്നാണ് രാധേ മായ്‌ക്കെതിരായ കേസ്. കേസുമായി ബന്ധപ്പെട്ട് രാധേ മാ  നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.  രാധേ മാ ബാങ്കോക്കിലേക്ക് രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

കയ്യില്‍ ത്രിശൂലവുമായി രാധേ മാ പോലീസ് സ്‌റ്റേഷനില്‍

Also Read:
ചെമ്മനാട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Keywords:  With Trishul, Radhe Maa Arrives at Police Station For Questioning,
Mumbai, Police Station, Court, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia