താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ 30 കാരിയും മക്കളും മരിച്ചു; സ്റ്റൗവില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം

 



ന്യൂഡെല്‍ഹി: (www.kvartha.com 20.01.2022) താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ അമ്മയും നാല് മക്കളും മരിച്ചു. ശാഹ്ദരയിലെ സീമാപുരിയിലാണ് സംഭവം. മോഹിത് കല്ല എന്ന നിര്‍മാണ തൊഴിലാളിയുടെ ഭാര്യ രാധയും (30) രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്.

അമര്‍പാല്‍ സിങ് എന്നയാളുടെ കെട്ടിടത്തിന്റെ അഞ്ചാം നിലയിലായിരുന്നു കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത്. ബുധനാഴ്ച ഉച്ചയ്ക്കാണ് യുവതിയെയും കുട്ടികളെയും അബോധാവസ്ഥയില്‍ കണ്ട വിവരം പൊലീസിന് ലഭിച്ചത്. ഉടന്‍ പൊലീസ് സംഘം സ്ഥലത്തെത്തി അഞ്ച് പേരെയും ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ 30 കാരിയും മക്കളും മരിച്ചു; സ്റ്റൗവില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം


കടുത്ത തണുപ്പിനെ നേരിടാന്‍ ഇവര്‍ സ്റ്റൗ കത്തിച്ച് മുറിക്കുള്ളില്‍ വച്ചിരുന്നുവെന്നും ഇതില്‍ നിന്നുള്ള വാതകം ശ്വസിച്ചതാണ് മരണകാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇടുങ്ങിയ മുറിയില്‍ വായുസഞ്ചാരത്തിനുള്ള മാര്‍ഗവുമുണ്ടായിരുന്നില്ല. പോസ്റ്റ് മോര്‍ടെത്തിന് ശേഷമേ യഥാര്‍ഥ കാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

Keywords:  News, National, India, New Delhi, Death, Mother, Children, Police, Woman, 4 Kids Die After Inhaling Toxic Smoke From Stove Inside Delhi Home
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia