അന്യമതസ്ഥനായ യുവാവിനെ പ്രണയിച്ച യുവതിയെ ഗ്രാമകോടതിയുടെ ഉത്തരവുപ്രകാരം കൂട്ടബലാല്‍സംഗം ചെയ്തു

 


കൊല്‍ക്കത്ത: ബലാല്‍സംഗക്കേസുകളും കൂട്ടബലാല്‍സംഗങ്ങളും പെരുകുകയാണ് മമത ബാനര്‍ജിയുടെ പശ്ചിമ ബംഗാളില്‍. ഇരുപതുകാരിയെ പത്തിലേറെ യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിനിരയാക്കിയതാണ് ഒടുവിലത്തെ റിപോര്‍ട്ട്. ഗ്രാമകോടതിയുടെ ഉത്തരവ് പ്രകാരമാണ് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തതെന്നതാണ് ഞെട്ടിക്കുന്നത്.
അന്യമതത്തില്‍പെട്ട യുവാവുമായി പ്രണയത്തിലായതിന്റെ ശിക്ഷയായാണ് കൂട്ടബലാല്‍സംഗത്തിന് ഉത്തരവിട്ടത്. സുബല്‍പൂരിലെ ബിര്‍ഭുമിലാണ് സംഭവം. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അന്യമതസ്ഥനായ യുവാവിനെ പ്രണയിച്ച യുവതിയെ ഗ്രാമകോടതിയുടെ ഉത്തരവുപ്രകാരം കൂട്ടബലാല്‍സംഗം ചെയ്തുഎഫ്.ഐ.ആറില്‍ 13 പേരുടെ പേരുകളാണ് യുവതി നല്‍കിയത്. ഇവരെ 13 പേരേയും പോലീസ് അറസ്റ്റുചെയ്തു.
SUMMARY: Kolkata: At least 10 men allegedly gang-raped a 20-year-old woman in West Bengal's Birbhum district on orders of a village kangaroo court, which decided to punish her for having a relationship with a boy from a different community.
Keywords:Birbhum gang-rape, Kangaroo Court, West Bengal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia