Booked | ഓണ്‍ലൈനായി വാങ്ങിയ ഐസ്‌ക്രീമിനുള്ളില്‍ നിന്ന് മനുഷ്യ വിരലിന്റെ ഭാഗം കിട്ടിയെന്ന പരാതിയുമായി ഡോക്ടര്‍ 
 

 
Woman Alleges She Found Human Finger in Ice-Cream Ordered Online, Mumbai, News, Human Finger, Allegation,  Ice-Cream, Online Company, Police, National News
Woman Alleges She Found Human Finger in Ice-Cream Ordered Online, Mumbai, News, Human Finger, Allegation,  Ice-Cream, Online Company, Police, National News


ഭക്ഷ്യവിതരണ ആപ് ആയ സെപ്‌റ്റോ വഴി വാങ്ങിയ ഐസ്‌ക്രീമിലാണ് വിരല്‍ കണ്ടത്

മഹാരാഷ്ട്രയിലെ മലഡിലാണ് സംഭവം

വിരലിന്റെ കഷണം ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്

മുംബൈ: (KVARTHA) ഓണ്‍ലൈനായി വാങ്ങിയ ഐസ്‌ക്രീമിനുള്ളില്‍ നിന്ന് മനുഷ്യ വിരലിന്റെ ഭാഗം കിട്ടിയെന്ന പരാതിയുമായി ഡോക്ടര്‍. മഹാരാഷ്ട്രയിലെ മലഡില്‍ ബുധനാഴ്ചയാണ് സംഭവം. ഭക്ഷ്യവിതരണ ആപ് ആയ സെപ്‌റ്റോ വഴി വാങ്ങിയ ഐസ്‌ക്രീമിലാണ് വിരല്‍ കണ്ടത് എന്നാണ് പരാതി. മലഡ് സ്വദേശിയായ ഡോ.ഒര്‍ലേം ബ്രെന്‍ഡന്‍ സെറാവോ(27) ആണ് പരാതിക്കാരന്‍. 

ഇദ്ദേഹത്തിന്റെ സഹോദരിയാണ് ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തത്. പകുതിയോളം കഴിച്ചുകഴിഞ്ഞ ശേഷമാണ് ഐസ്‌ക്രീമിനുള്ളിലെ കട്ടിയുള്ള വസ്തു നാവില്‍ തട്ടിയത്.  തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിരലിന്റെ ഒരു ഭാഗമാണ് അതെന്ന് മനസിലായതെന്നും ഡോക്ടര്‍ പറയുന്നു. 

തുടര്‍ന്ന് മലഡ് പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ യമ്മോ ഐസ്‌ക്രീം കംപനിക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മലഡ് പൊലീസ് അറിയിച്ചു. വിരലിന്റെ കഷണം ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia