Found Dead | ഭാര്യയേയും മക്കളേയും ക്രികറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയശേഷം പ്രതി ഒളിവില്‍ പോയതായി പരാതി

 


താനെ: (KVARTHA) ഭാര്യയേയും മക്കളേയും ക്രികറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയശേഷം പ്രതി ഒളിവില്‍ പോയതായി പരാതി. അമിത് ധരംവീര്‍ ബാഗ്ദി എന്ന യുവാവാണ് ഭാര്യയേയും മക്കളേയും ക്രികറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയതെന്ന് പൊലീസ് പറഞ്ഞു.

Found Dead | ഭാര്യയേയും മക്കളേയും ക്രികറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയശേഷം പ്രതി ഒളിവില്‍ പോയതായി പരാതി

സംഭവത്തില്‍ അമിത് എന്ന യുവാവിന് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഭാര്യ ഭാവന (24), മക്കളായ അങ്കുഷ് (8), ഖുഷി (6) എന്നിവരാണ് കൊല്ലപ്പെട്ടത്. മുബൈ താനെയിലെ കാസര്‍വാഡവലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ചയായിരുന്നു ദാരുണമായി സംഭവം നടന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഡിസംബര്‍ 13 ന് ആണ് മകന്‍ അങ്കുഷിന്റെ ജന്മദിനം ആഘോഷിക്കാന്‍ അമിത് കാസര്‍വാഡവലിയിലെത്തിയത്. മകന്റെ ജന്മദിനത്തിനായി അമിത് കേക് വാങ്ങിയിരുന്നുവെന്നും മൂന്ന് ദിവസത്തോളം തങ്ങള്‍ക്കൊപ്പം തങ്ങിയ ശേഷമാണ് മടങ്ങിയതെന്നും ഭാവനയുടെ സഹോദരന്‍ വികാസ് പൊലീസിനോട് പറഞ്ഞു. വ്യാഴാഴ്ച വികാസ് ജോലിക്ക് പോയ സമയത്ത് അമിത് ഭാര്യയേയും മക്കളേയും തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

11.30 മണിയോടെ വീട്ടിലെത്തിയ വികാസാണ് ഇവരുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. അമിതിനെ കാണാതായതോടെ വികാസ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെങ്കിലും ഒരുമിച്ച് താമസിച്ച ഈ മൂന്ന് ദിവസത്തില്‍ വഴക്കുകളൊന്നും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും വികാസ് പറയുന്നു.

നേരത്തെ അമിത് മദ്യപിച്ച് നിരന്തരം ഭാര്യയുമായി വഴക്കുണ്ടാക്കുമായിരുന്നു. ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് കുടുംബത്തെ സന്ദര്‍ശിച്ച അമിത് കഴിഞ്ഞദിവസമാണ് വീണ്ടും വന്നത്. അമിതിന്റെ അമിത മദ്യപാനം മൂലം ഭാവനയും കുട്ടികളും ഏറെക്കാലമായി സഹോദരന്‍ വികാസിനൊപ്പമായിരുന്നു താമസം.

Keywords:  Woman and Children Found Dead in House, Thane, News, Murder, Complaint, Allegation, Police, Crime, Criminal Case, National News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia