സ്‌കൂടറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഡ്രൈവറെ ബസില്‍ കയറി പൊതിരെ തല്ലി; 28 കാരിക്കെതിരെ കേസ്, വീഡിയോ

 



വിജയവാഡ: (www.kvartha.com 11.02.2022) സ്‌കൂടറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഡ്രൈവറെ ബസില്‍ കയറി പൊതിരെ തല്ലി യുവതി. ഡ്രൈവറുടെ പരാതിയെ തുടര്‍ന്ന് നന്ദിനി(28) എന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. 

ട്രാന്‍സ്‌പോര്‍ട് ബസിന്റെ ഡ്രൈവറെ ബസില്‍ കയറി യുവതി തല്ലുന്ന വീഡിയോ യാത്രക്കാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

സ്‌കൂടറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഡ്രൈവറെ ബസില്‍ കയറി പൊതിരെ തല്ലി; 28 കാരിക്കെതിരെ കേസ്, വീഡിയോ

നന്ദിനി തെറ്റായ ദിശയിലൂടെ സ്‌കൂടര്‍ ഓടിച്ച് വരികയായിരുന്നുവെന്നാണ് വിവരം. ബസിന്റെ മുന്നില്‍പ്പെട്ടതോടെ മാറ്റിത്തരാന്‍ യുവതി ആവശ്യപ്പെട്ടതായി ബസിലെ യാത്രക്കാര്‍ പറഞ്ഞു. എന്നാല്‍ കുറച്ച് സമയം കാത്തിരിക്കൂ എന്നായിരുന്നു ഡ്രൈവറിന്റെ മറുപടി. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി.

പിന്നാലെ രോഷം സഹിക്കാനാവാതെ യുവതി ബസിന് ഉള്ളില്‍ കയറി ഡ്രൈവറെ തല്ലുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസ് ഡ്രൈവര്‍ മുസലയ്യയെ യുവതി വഴക്ക് പറഞ്ഞ് ഷര്‍ടിന്റെ കോളറില്‍ പിടിച്ച് വലിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. 

 

Keywords:  News, National, India, Bus, Travel, Top-Headlines, Trending, Police, Case, Woman attacks APSRTC bus driver in Vijayawada.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia