കൊവിഡ് 19; ധനസഹായം വാങ്ങാന്‍ ക്യൂവില്‍ കാത്തിരുന്ന സ്ത്രീ കുഴഞ്ഞുവീണു മരിച്ചു
Apr 18, 2020, 12:39 IST
തെലങ്കാന: (www.kvartha.com 18.04.2020) രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ധനസഹായം വാങ്ങാന്‍ ക്യൂവില്‍ കാത്തിരുന്ന സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. തെലുങ്കാനയില്‍ 47 വയസുള്ള സ്ത്രീയാണ് മരിച്ചത്. കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാ കാര്‍ഡ് കൈവശമുള്ള ഓരോ കുടുംബത്തിനും പച്ചക്കറികളും പലവ്യജ്ഞനങ്ങളും വാങ്ങുന്നതിന് വേണ്ടി 1500 രൂപ സര്‍ക്കാര്‍ ധനസഹായമായി പ്രഖ്യാപിച്ചിരുന്നു.
ഇത് വാങ്ങാനായിരുന്നു ഇവര്‍ എത്തിയത്. തുടര്‍ന്ന് ബാങ്കിന് സമീപത്തുള്ള മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്ന സ്ത്രീ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സൂചന. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Keywords: Telangana, News, National, Death, Woman, Bank, Queue, Government, Covid 19, Covid 19 relief, Woman collapses, dies waiting in queue to get COVID-19 relief from bank in Telangana
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.