Delivery | കെഎസ്ആര്‍ടിസി ബസില്‍ യാത്രാമധ്യേ യുവതിക്ക് സുഖപ്രസവം; സഹായിച്ചത് വനിതാ കണ്ടക്ടര്‍!
May 16, 2023, 19:39 IST
ബെംഗ്‌ളുറു: (www.kvartha.com) കര്‍ണാടകയില്‍ ബെംഗ്‌ളുറു-ചിക്കമംഗളൂരു റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ വനിതാ കണ്ടക്ടറുടെ സഹായത്തില്‍ യുവതിക്ക് സുഖപ്രസവം. അസം സ്വദേശിനിയായ ഫാത്വിമ (22) ആണ് കുഞ്ഞിന് ജന്മം നല്‍കിയത്. എസ് വസന്തമ്മയാണ് യാത്രക്കാരിയെ പ്രസവിക്കാന്‍ സഹായിച്ചത്. 52കാരിയായ വസന്തമ്മ 20 വര്‍ഷം മുമ്പ് ആശുപത്രിയിലെ ലേബര്‍ വാര്‍ഡിലെ അസിസ്റ്റന്റ് ജോലി ഉപേക്ഷിച്ച് കണ്ടക്ടറാകുകയായിരുന്നു.
ബെംഗ്‌ളൂറില്‍ നിന്ന് ചിക്കമംഗളൂരുവിലേക്ക് യാത്ര ചെയ്യവേ ഫാത്വിമയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയും അത് പെട്ടെന്ന് വസന്തമ്മയുടെ ശ്രദ്ധയില്‍ പെടുകയുമായിരുന്നു. ഉടന്‍ തന്നെ വസന്തമ്മ ഡ്രൈവറോട് ബസ് നിര്‍ത്താഉം എല്ലാ പുരുഷ യാത്രക്കാരോടും ഇറങ്ങാനും ആവശ്യപ്പെടുകയും ചെയ്തു. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ഫാത്വിമ പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
'പ്രസവം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന് ഞാന്‍ മനസിലാക്കി. ഡ്രൈവറോട് ബസ് നിര്‍ത്താനും എല്ലാ പുരുഷ യാത്രക്കാരോടും ഇറങ്ങാനും ആവശ്യപ്പെട്ടു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അവള്‍ ഒരു കുഞ്ഞിനെ പ്രസവിച്ചു. ഇതിനിടെ യാത്രക്കാര്‍ ആംബുലന്‍സിനായി ബന്ധപ്പെട്ടു. ആംബുലന്‍സ് സ്ഥലത്തെത്തുമ്പോഴേക്കും കുഞ്ഞ് ജനിച്ചിരുന്നു', വസന്തമ്മ പറഞ്ഞു. പിന്നീട് ഫാത്വിമയെ കമ്മ്യൂണിറ്റി ആശുപത്രിയിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ വസന്തമ്മയുടെ സേവനത്തെ അഭിനന്ദിക്കുകയും ഇവരെ ഉടന്‍ തന്നെ അനുമോദിക്കുമെന്നും അറിയിച്ചു.

Keywords: National News, Malayalam News, Health News, Karnataka News, KSRTC, Woman conductor helps passenger deliver baby on bus in Karnataka.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.