Woman Died | 'ഡെല്‍ഹിയില്‍ ഓടുന്ന മെട്രോ ട്രെയിനിന് മുന്പില് ചാടി യുവതി ജീവനൊടുക്കി'
Nov 13, 2023, 10:50 IST
ന്യൂഡെല്‍ഹി: (KVARTHA) ഓടുന്ന മെട്രോ ട്രെയിനിന് മുന്പില് ചാടി യുവതി ജീവനൊടുക്കിയതായി പൊലീസ്. രജൗരി ഗാര്ഡന് മെട്രോ സ്റ്റേഷനിലാണ് സംഭവം. ഏകദേശം 40 വയസ് പ്രായമുള്ള സ്ത്രീയാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ആരാണ് സ്ത്രീ എന്ന് വ്യക്തമായിട്ടില്ല. തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
നേരത്തെ മെട്രോയുടെ പാര്‍കിംഗ് ഏരിയയില്‍ അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. വടക്കു കിഴക്കന്‍ ഡെല്‍ഹിയിലെ ശാസ്ത്രി പാര്‍ക് മെട്രോ സ്റ്റേഷന്റെ പാര്‍കിംഗ് ഏരിയയിലാണ് ഏകദേശം 30 വയസ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നു. കാടിനോട് ചേര്‍ന്ന് കിടക്കുന്ന പാര്‍കിംഗ് സ്ഥലത്ത് ഒരു വഴിയാത്രക്കാരനാണ് ആദ്യം മൃതദേഹം കിടക്കുന്നത് കണ്ടതെന്ന് പൊലീസ് പറഞ്ഞു. ആരെങ്കിലും മൃതദേഹം പാര്‍കിംഗ് ഏരിയയിലേക്ക് എറിഞ്ഞതാണോയെന്ന് ഈ വിഷയത്തില്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം, ഒക്ടോബര്‍ 28 ന് മൗജ്പൂര് മെട്രോ സ്റ്റേഷന് സമീപമുള്ള ഹോടെല്‍ മുറിയില്‍ ഒരു സ്ത്രീയുടെ ഉള്‍പെടെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ജാഫ്രാബാദ് പൊലീസ് സ്റ്റേഷന് പരിധിയിലാണിത്. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാണെന്ന് പിന്നീട് വ്യക്തമായി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.