പോലീസ് സ്‌റ്റേഷനിലിരുന്ന് ബിയര്‍ കുടിച്ച ശേഷം പോലീസുകാരെ തെറി പറയുന്ന യുവതിയുടെ വീഡിയോ വൈറല്‍

 


മുംബൈ: (www.kvartha.com 22.09.15) പോലീസ് സ്‌റ്റേഷനിലിരുന്ന് ബിയര്‍ കുടിച്ച ശേഷം പോലീസുകാരെ തെറി പറയുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. മുംബൈയിലെ എം.ഐ.ഡി.സി പോലീസ് സ്‌റ്റേഷനിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ റിസപ്ഷനിസ്റ്റായ സുനിതാ യാദവ്(25) എന്ന യുവതിക്കെതിരെ പോലീസ് പിഴ ചുമത്തി.

ഇക്കഴിഞ്ഞ സെപ്തംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്.  മദ്യപിച്ച് ലക്കുകെട്ട യുവതി ഒരു കാറില്‍ കയറുകയും പിന്നീട് അതിലിരുന്ന് ഡ്രൈവറേയും വഴിയാത്രക്കാരേയും ചീത്ത പറയുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഡ്രൈവര്‍ യുവതിയുമായി  പോലീസ് സ്‌റ്റേഷനിലെത്തി. തുടര്‍ന്ന് പോലീസുകാര്‍ സുനിതയെ ചോദ്യം ചെയ്യുന്നതിനിടെ പോലീസുകാരെ അസഭ്യം പറയുകയും സ്‌റ്റേഷനിലിരുന്ന് ബിയര്‍ കുടിക്കുകയും ചെയ്തു. പിന്നീട് തെറിയുടെ പൊടിപൂരമായിരുന്നു. മാത്രമല്ല പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരില്‍ ഒരാളാണ്  യുവതിയുടെ പ്രകടനങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. ഒടുവില്‍ 1200 രൂപ പിഴ ചുമത്തി മാപ്പ് പറയിപ്പിച്ച ശേഷം സുനിതയെ വിട്ടയക്കുകയായിരുന്നു.

പോലീസ് സ്‌റ്റേഷനിലിരുന്ന് ബിയര്‍ കുടിച്ച ശേഷം പോലീസുകാരെ തെറി പറയുന്ന യുവതിയുടെ വീഡിയോ വൈറല്‍


Also Read:
നായ കുറുകെ ചാടിയതിനെതുടര്‍ന്ന് ബൈക്ക് മറിഞ്ഞു; 2 പേര്‍ക്ക് പരിക്ക്
Keywords:  Woman Drinks Beer Inside Police Station, Abuses Cops; Video Goes Viral, Mumbai, Police Station, Hotel, Threatened, National.



സ്‌റ്റേഷനിലിരുന്ന് ബിയര്‍ കുടിച്ച ശേഷം പോലീസുകാരെ തെറി പറയുന്ന യുവതിയുടെ വീഡിയോ വൈറല്‍Read: http://goo.gl/w46iJ6
Posted by Kvartha World News on Tuesday, September 22, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia